UPDATES

ട്രെന്‍ഡിങ്ങ്

തെക്കന്‍ ഡല്‍ഹിയില്‍ സസ്യേതര ഭക്ഷ്യവിഭവങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ നീക്കം

ഇറച്ചി വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആകര്‍ഷണമാണെന്ന് സഫ്ദര്‍ജംഗ്‌ എന്‍ക്ലേവ് മാര്‍ക്കറ്റില്‍ രജീന്ദര്‍ ഡാ ഡാബയുടെ ജനറല്‍ മാനേജര്‍ വാസുദേവ് പറയുന്നു. ഒരു വിഭാഗം ജനങ്ങളോട് ചെയ്യുന്ന അനീതിയാണെങ്കിലും സര്‍ക്കാര്‍ തീരുമാനമായതിനാല്‍ അനുസരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സസ്യേതര ഭക്ഷണ സാധനങ്ങള്‍ ഹോട്ടലുകള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് വിലക്കാന്‍ തെക്കന്‍ ഡല്‍ഹിയില്‍ നീക്കം. സസ്യേതര ഭക്ഷണങ്ങള്‍ ഹോട്ടലുകള്‍ക്ക് പുറത്ത് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുന്നു എന്നാണ് തെക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്. പൊതുജനാരോഗ്യവും ശുചിത്വവും കണക്കിലെടുത്താണ് നിരോധനം എന്നാണ് തദ്ദേശസ്ഥാപനം ഇതിന് നല്‍കുന്ന ന്യായീകരണം.

ഇതോടെ ശീതകാലത്ത് അസസ്യാഹാരികളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്ന ടിക്കകളുടെയും ബാര്‍ബക്യൂകളില്‍ വേവുന്ന കബാബുകളുടെയും പ്രദര്‍ശനം ഇനി ചരിത്രമായി മാറും. മാംസഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവയില്‍ വിഷാംശം കലരാനുള്ള സാധ്യത കൂടുതലാണെ് മാത്രമല്ല ഇത്തരം പ്രദര്‍ശനങ്ങള്‍ സസ്യാഹാരികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. സഫ്ദര്‍ജംഗ്, ഹൗസ് ഖാസ്, ന്യൂ ഫ്രണ്ട്‌സ് കോളനി, പിവിആര്‍ അനുപം സാകേത്, ഗ്രീന്‍ പാര്‍ക്ക്, ലജ്പത് നഗറിന് സമീപമുള്ള അമര്‍ കോളനി മാര്‍ക്കറ്റ് തുടങ്ങിയ തെക്കന്‍ ഡല്‍ഹിയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ നിരവധി റസ്റ്റോറന്റുകളും ഭക്ഷണശാലകളുമുണ്ട്. രുപിചകരമായ സസ്യ, സസ്യേതര വിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ് ഇവയെല്ലം.

കോഴി, ആട്, മീന്‍ എിവ പരസ്യമായി വൃത്തിയാക്കുകയും പാചകം ചെയ്യുകയും ചെയ്യുന്നത് തങ്ങള്‍ക്ക് മനംമറിപ്പ് ഉണ്ടാക്കുന്നതായി പല സസ്യാഹാരികളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ രാജ് ദത്ത പറയുന്നു. മാത്രമല്ല. ഇറച്ചികടക്കാര്‍ പലപ്പോഴും ഇറച്ചി പരസ്യമായി തൂക്കിയിട്ടാണ് വില്‍ക്കുതെന്നും എന്നാല്‍ ഇവരില്‍ പലര്‍ക്കും ലൈസന്‍സ് ഇല്ലെന്നുമാണ് ദത്ത ആരോപിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തവരെ പിടികൂടാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

ഡാബകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഇറച്ചിക്കടകള്‍ക്കും നിരോധനം ബാധകമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കും. എന്നാല്‍ റസ്റ്റോറന്റ് ഉടമകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ നിയമം നടപ്പിലാക്കൂന്നു എന്നും ദത്ത ഉറപ്പുനല്‍കുന്നു. റോഡരികില്‍ ഇറച്ചി തുക്കിവെക്കുന്നത് മൂലം ടൈഫോയ്ഡ്, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെ് തെക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബികെ ഹസാരിക പറയുന്നു. ബാര്‍ബക്യൂകളുടെ പേരില്‍ റസ്റ്റോറന്റുകള്‍ റോഡുകള്‍ അനധികൃതമായി കയ്യേറുന്നുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ റസ്റ്റോറന്റ് ഉടമകള്‍ തീരുമാനത്തില്‍ അസംതൃപ്തരാണ്.

ഇറച്ചി വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആകര്‍ഷണമാണെന്ന് സഫര്‍ദര്‍ജംഗ് എന്‍ക്ലേവ് മാര്‍ക്കറ്റില്‍ രജീന്ദര്‍ ഡാ ഡാബയുടെ ജനറല്‍ മാനേജര്‍ വാസുദേവ് പറയുന്നു. ഒരു വിഭാഗം ജനങ്ങളോട് ചെയ്യുന്ന അനീതിയാണെങ്കിലും സര്‍ക്കാര്‍ തീരുമാനമായതിനാല്‍ അനുസരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹം പോലുള്ള ചടങ്ങുകളില്‍ മാംസം തുറന്ന സ്ഥലങ്ങില്‍ പ്രദര്‍ശിപ്പിക്കുന്നതും പാചകം ചെയ്യുന്നതും തടയാന്‍ എങ്ങനെ അവര്‍ക്ക് സാധിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റും കോണാട്ട് പ്ലേസില്‍ എംബസി രസ്റ്റോറന്റിന്റെ ഉടമയുമായ സുനില്‍ മഹല്‍ഹോത്ര ചോദിക്കുന്നു. സസ്യാഹാരം തുറുവെച്ചാലും വിഷലിപ്തമാവാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍