UPDATES

ട്രെന്‍ഡിങ്ങ്

ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍, നന്ദി പറഞ്ഞ് ടൊവിനോ; ഫെയ്‌സ്ബുക്ക് പോസ്റ്റും പിന്‍വലിച്ചു

ടൊവിനോയ്ക്ക് ജനാധിപത്യത്തോടുള്ള പ്രതിബദ്ധത മനസിലായെന്നു സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞപ്പോള്‍ അങ്ങയോട് എന്നും ബഹുമാനം തന്നെയാണൈന്നായിരുന്നു നടന്റെ പ്രതികരണം

ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാതെ മാറിനില്‍ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നടന്‍ ടൊവിനോ തോമസിനെയും ചേര്‍ത്ത് വിമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകനും മുന്‍ എം പിയുമായി ഡോ. സെബാസ്റ്റിയന്‍ പോള്‍. അദ്ദേഹത്തിന്റെ വിമര്‍ശനം അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നു തിരിച്ചടിച്ച് ടൊവിനോ രംഗത്തു വന്നതിനു പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോള്‍ ഖേദം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് സെബാസ്റ്റ്യന്‍ പോളിനുള്ള മറുപടിയായി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ടൊവിനോ പിന്‍വലിക്കുകയും ചെയ്തു.

ടൊവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതില്‍ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാന്‍ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ കുറിപ്പില്‍നിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു. എന്നെഴുതിയാണ് സെബാസറ്റിയന്‍ പോള്‍ ഖേദ പ്രകടനം നടത്തിയത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട്, തെറ്റ് മനസിലാക്കി തിരുത്തിയതിന് നന്ദി. അങ്ങയോട് എന്നും ബഹുമാനം തന്നെയെന്ന് ടൊവിനോ പ്രതികരണവും നടത്തി. ഇതിനു പിന്നാലെയായിരുന്നു ആദ്യത്തെ പോസ്റ്റ് നടന്‍ പിന്‍വലിച്ചത്.

ചില താരങ്ങള്‍ കന്നി വോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു എന്നു തുടങ്ങിയായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനപരമായ കുറിപ്പ്. ഈ വിമര്‍ശനത്തെ ചോദ്യം ചെയ്ത് ടൊവിനൊ ഉടന്‍ തന്നെ മറുപടി കൊടുക്കുകയുമായിരുന്നു. തന്റെ പോളിംഗ് സ്‌റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് താനാണെന്ന് എഴുതിയതിനെയാണ് ഇത് തന്റെ കന്നിവോട്ടാണെന്ന രീതിയില്‍ പരിഹസിച്ചതെന്നും മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുതെന്നുമായിരുന്നു സെബാസ്റ്റ്യന്‍ പോളിന് നടന്‍ മറുപടി കൊടുത്തത്. വോട്ടവകാശം കിട്ടിയതിനു ശേഷം നടന്നിട്ടുള്ള ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം എവിടെയായിരുന്നാലും തന്റെ നാടായ ഇരിങ്ങാലക്കുടയില്‍ വന്നു വോട്ട് ചെയ്യാറുണ്ടെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം താന്‍ അത് ചെയ്തുകൊണ്ടിരിക്കുമെന്നും ടൊവിനോ സെബാസ്റ്റിയന്‍ പോളിനെ ഓര്‍മിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍