UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു

കുട്ടിയ്‌ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തതോടെ കുട്ടിയെ പിതാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദത്തില്‍. ഗ്രീന്‍ഡോം പബ്ലിക് സ്‌കൂളില്‍ നിന്നാണ് കുട്ടിയെ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടി സഹപാഠികളെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് നടപടി.

കുട്ടിയുടെ പിതാവായ ഷബീറിന് ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് നല്‍കി. നടപടിയുടെ ഭാഗമായി കുട്ടിയെ സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ അടക്കം മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. കുട്ടിയ്‌ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തതോടെ കുട്ടിയെ പിതാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. അതേസമയം കുട്ടിയുടെ പിതാവിന്റെ മോശം പെരുമാറ്റവും കുട്ടിയുടെ നിരന്തര അച്ചടക്കമില്ലായ്മയും മൂലമാണ് നടപടപടിയെടുത്തതെന്ന് പ്രിന്‍സിപ്പല്‍ നസീര്‍ പറയുന്നു. പിതാവ് ആവശ്യപ്പെട്ട പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തതായുള്ള കത്ത് നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ ന്യായീകരിച്ചു.

എന്നാല്‍ സ്‌കൂളിലെ ഡ്രൈവറാണ് സസ്‌പെന്‍ഡ് ചെയ്തതായുള്ള കത്ത് തന്നെ ഏല്‍പ്പിച്ചതെന്നും പിടിഎ മീറ്റിംഗിലാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും ഷബീര്‍ പറയുന്നു. പ്രിന്‍സിപ്പലിന് തന്നോടുള്ള വൈരാഗ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുന്‍ പിടിഎ പ്രസിഡന്റ് കൂടിയായ ഷബീര്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍