UPDATES

ട്രെന്‍ഡിങ്ങ്

തമിഴര്‍ രജനിയുടെ അടിമകളാകില്ല; രജനികാന്തിനെതിരേ രൂക്ഷ വിമര്‍ശനം

രജനികാന്ത് വേണമെങ്കില്‍ പത്തു സിനിമകള്‍ കൂടുതല്‍ അഭിനയിച്ചോട്ടേ…

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ രജനികാന്തിനെതിരേ പല കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയരുന്നു. തമിഴ്‌നാട്ടുകാരനല്ലാത്ത രജനികാന്ത് തമിഴ്‌നാട് ഭരിക്കാന്‍ യോഗ്യനല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. നാം തമിള്‍ കച്ചി ചീഫ് കോര്‍ഡിനേറ്ററും രാഷ്ട്രീയനേതാവുമായ സീമാന്‍ അതീവരൂക്ഷമായ ആരോപണങ്ങളാണ് രജനിക്കെതിരേ നടത്തിയത്. രജനിക്ക് തമിഴ്‌നാട് ഭരിക്കാന്‍ യാതൊരു യോഗ്യതയും ഇല്ലെന്നും ആരുടെയും അടിമയായി തങ്ങള്‍ ജീവിക്കില്ലെന്നും തങ്ങള്‍ക്കൊരിക്കലും അടിമകളാകാന്‍ കഴിയില്ലെന്നുമാണ് സീമാന്‍ രജനിക്കെതിരേ വിമര്‍ശനം ഉയര്‍ത്തിയത്.

ഒരു തമിഴന്‍ തന്നെയായിരിക്കണം തമിഴ്‌നാട് ഭരിക്കേണ്ടതെന്ന ആശയമാണ് തങ്ങള്‍ പിന്തുടരുന്നത്. തിരുക്കുറളില്‍ പോലും ഇപ്രകാരമാണ് പറയുന്നത്. മറ്റാരെങ്കിലും ഭരണാധികാരിയാവുകയാണെങ്കില്‍ അതീ സംസ്ഥാനത്തിന് അപമാനമാണ്. ആത്മാഭിമാനം സംരക്ഷിക്കുന്നവരാണ് തമിഴര്‍. പത്തു സിനിമകള്‍ അധികം രജനി അഭിനയിച്ചാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. പക്ഷേ ഈ സംസ്ഥാനം ഭരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രശ്‌നം. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജനങ്ങളെ ഭരിക്കാന്‍ അവകാശമുണ്ട്. പക്ഷേ, ഒരിക്കലും മറ്റൊരാളുടെ കീഴില്‍ അടിമകളാകില്ല. ഞങ്ങള്‍ക്കൊരിക്കലും അടിമകളാകാന്‍ കഴിയില്ല; സീമാന്‍ പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍