UPDATES

ട്രെന്‍ഡിങ്ങ്

ചവിട്ടിക്കയറാന്‍ പടവുകള്‍ തീര്‍ക്കുന്നവര്‍ക്ക് സഖാവ് സഹോദരനാകും; ചിന്തയെ വിമര്‍ശിച്ച് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍

രക്തസാക്ഷികളും സഖാക്കളും ‘ ഉയരുപതാകെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ ‘ എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച… ഉയരും ഞാന്‍…. പടരും ഞാന്‍ നാടാകെ…

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ടതാണെന്ന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. ചിന്തയുടെ പരാമര്‍ശത്തിനെതിരേ ഇടതു പക്ഷ അനുകൂലികള്‍ അടക്കം രംഗത്തത്തിയതിന് പിറകെയാണ്  സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയും മുന്‍ എസ്എഫ്ഐ നേതാവുമായ സീന ഭാസ്‌കറുടെ പ്രതികരണം.

അധികാരം മനുഷ്യനെ മദി ചിത്തനാ ക്കുമ്പോള്‍ പിടഞ്ഞു വീണു മരിക്കുന്ന സഖാക്കള്‍ സഹോദരനാവും, ചവിട്ടികയറാനിരിക്കുന്ന പടവുകളാണ് ഇതിന് കാരണമെന്നും സീന ഭാസകര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ചിന്താ ജെറോമിനെയും, മുന്‍ എസ് എഫ് ഐ നേതാവ് സിന്ധു ജോയിയെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നതാണ് പോസ്റ്റ്. സ്വന്തം കാര്യം നോക്കുന്നവര്‍ വര്‍ധിച്ചു വരികയാണെന്നും, സമൂഹത്തെ ബാധിച്ച  ഇത്തരം അര്‍ബുധങ്ങളെ ചികില്‍സിക്കേണ്ട സമയമായിട്ടുണ്ടെന്നും ‘വരു ഈ തെരുവിലെ രക്തം കാണു’ എന്ന നെരുദയുടെ വാക്കുകളെ ഉദ്ധരിച്ച് സീന ഭാസകര്‍ പറയുന്നു.

സീനാ ഭാസ്‌കറിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോള്‍ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും…
കാരണം അവര്‍ ചവിട്ടിക്കയറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്…
രക്തസാക്ഷികളും സഖാക്കളും ‘ ഉയരുപതാ കെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ ‘ എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച…
ഉയരും ഞാന്‍…. പടരും ഞാന്‍ നാടാകെ…
പക്ഷേ ഈ പടര്‍ച്ച ഒരു അര്‍ബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവര്‍ക്കുണ്ട്… ഇവരെ ഉയര്‍ത്തിയവര്‍ക്ക് തിരിച്ചറിയാനാവും…
സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അര്‍ബുദങ്ങളെ ഭേദമാക്കാന്‍ സമയമതിക്രമിച്ചിരിയ്ക്കുന്നു…
‘ Come and see blood on the Street ‘ എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയില്‍ ഇപ്പോള്‍ ഭ്രാന്താണൊ???
ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍