UPDATES

ട്രെന്‍ഡിങ്ങ്

കോടതിയില്‍ അപമാനിതനായി: മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഗൗണ്‍ ഉപേക്ഷിച്ചു

ഡല്‍ഹി സര്‍ക്കാറിനു വേണ്ടിയാണ് ധവാന്‍ ഹാജരായിരുന്നത്. ഇതിനു പുറമെ, വിരമിക്കുന്നതിനു മുമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെങ്കില്‍ ബാബരി മസ്ജിദ് കേസില്‍ വാദം കേള്‍ക്കല്‍ ഇപ്പോള്‍ ആരംഭിക്കരുതെന്ന് ചീഫ് ജസ്റ്റിസിനോട് ധവാന്‍ ആവശ്യപ്പെട്ടിരുന്നു

കോടതിയില്‍ അപമാനിക്കപ്പെട്ടെന്നാരോപിച്ച് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അഭിഭാഷക വൃത്തി ഉപേക്ഷിക്കുന്നു. ഇക്കാര്യം കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് അദ്ദേഹം എഴുത്തയച്ചു. ഡല്‍ഹി സര്‍ക്കാറും ലഫറ്റനന്റ് ഗവര്‍ണര്‍ക്കുമിടയിലെ കേസില്‍ താന്‍ അവഹേളിതനായെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഡല്‍ഹി കേന്ദ്ര സര്‍ക്കാര്‍ കേസില്‍ ഡിസംബര്‍ ആറിന് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ വാദം കേള്‍ക്കലിനിടെയാണ് ചീഫ് ജസ്റ്റിസും ധവാനും തമ്മില്‍ ചൂടേറിയ വാദം നടന്നിരുന്നു. ഇതാണ് തീരുമാനത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേസിലെ വാദം അവസാനഘട്ടത്തിലെത്തിയപ്പോള്‍ എതിര്‍ഭാഗത്തിന്റെ വാദത്തെ ഖണ്ഡിക്കാന്‍ വീണ്ടും ധവാന്‍ എഴുന്നേറ്റു. എന്നാല്‍ അത് കേള്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ആദ്യം തയാറായില്ല. പിന്നീട് അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന നിബന്ധനയില്‍ ദീപക് മിശ്ര ധവാന് സംസാരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ഡല്‍ഹി സര്‍ക്കാറിനു വേണ്ടിയാണ് ധവാന്‍ ഹാജരായിരുന്നത്. ഇതിനു പുറമെ, വിരമിക്കുന്നതിനു മുമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെങ്കില്‍ ബാബരി മസ്ജിദ് കേസില്‍ വാദം കേള്‍ക്കല്‍ ഇപ്പോള്‍ ആരംഭിക്കരുതെന്ന് ചീഫ് ജസ്റ്റിസിനോട് ധവാന്‍ ആവശ്യപ്പെട്ടിരുന്നു. 2018 ഔക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍