UPDATES

ട്രെന്‍ഡിങ്ങ്

30 ബലാല്‍സംഗങ്ങളും 15 കൊലപാതകങ്ങളും നടത്തിയ കൊടുംകുറ്റവാളി ‘സൈക്കോ ശങ്കര്‍’ ജയിലില്‍ ആത്മഹത്യ ചെയ്തു

2017 ല്‍ സൈക്കോ ശങ്കര്‍ എന്ന കന്നഡ സിനിമ നിര്‍മ്മിച്ചത് ജെയ്ശങ്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ്

30 ബലാല്‍സംഗങ്ങളും 15 കൊലപാതകങ്ങളും നടത്തിയ കൊടുംകുറ്റവാളി എം ജെയ്ശങ്കര്‍ എന്ന സൈക്കോ ശങ്കര്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. 2017 ല്‍ സൈക്കോ ശങ്കര്‍ എന്ന കന്നഡ സിനിമ നിര്‍മ്മിച്ചത് ജെയ്ശങ്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ്. ജെയ്സങ്കറിന്റെ കുറ്റകൃത്യങ്ങളധികവും തമിഴ്നാട് കര്‍ണ്ണാക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 2.15 ഓടെ ശങ്കര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടെത്തിയ സഹതടവുകാര്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍ പരിശോധിച്ചതിന് ശേഷം ഉടന്‍ തൊട്ടടുത്ത ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടന്‍ തന്നെ വിക്ടോറിയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 5.10 ഓടെ ശങ്കര്‍ മരണത്തിന് കീഴടങ്ങി.

ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഒരു മുളവടിയും പുതപ്പും ഉപയോഗിച്ച് ജയില്‍ മതില്‍ ചാടിക്കടന്നു ശങ്കര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് 2013 സെപ്തംബര്‍ 5നു ബെംഗളൂരുവിന് സമീപമുള്ള കുഡ്ലിഗേയ്റ്റ് എന്ന സ്ഥലത്തു വെച്ച് ശങ്കറിനെ പോലീസ് പിടികൂടുകയായിരുന്നു.

ശങ്കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ജയില്‍ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ജയിലിലെ ബാര്‍ബറുടെ കയ്യില്‍ നിന്നും ബ്ലേഡ് മോഷ്ടിച്ചാണ് ശങ്കര്‍ കൃത്യം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

41കാരനായ ശങ്കര്‍ സേലം ജില്ലയിലെ എടപ്പാടിക്കടുത്ത് കാണിയാംപട്ടിയിലാണ് ജനിച്ചത്. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം ട്രക്ക് ഡ്രൈവറായി മാറിയ ശങ്കറിന് തമിഴ്, കന്നഡ, ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു.

2009 ആഗസ്ത് 23നു പോലീസ് കോണ്‍സ്റ്റബിള്‍ ജയമണിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജെയ്ശങ്കര്‍ പോലീസിന്റെ നോട്ടപ്പുള്ളി ആകുന്നത്. അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ തിരുപ്പൂര്‍ സന്ദര്‍ശന ഡ്യൂട്ടിയിലായിരുന്നു ജയമണി. ജയമണിയെ തട്ടിക്കൊണ്ടുപോയി ജെയ്ശങ്കര്‍ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു എന്നു കേസ് അന്വേഷിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെപ്തംബര്‍ 19നു സേലം ജില്ലയിലെ ശങ്കരിയില്‍ വെച്ചാണ് ജയമണിയുടെ മൃതദേഹം കണ്ടുകിട്ടിയത്.

2009 ഒക്ടോബര്‍ 19നു പോലീസ് പിടിയിലായ ജെയ്ശങ്കറിനെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഈ അന്വേഷത്തിനിടയിലാണ് 2008ല്‍ മറ്റൊരു ബലാത്സംഗ കേസില്‍ ഇയാളെ ശങ്കരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നു തിരുപ്പൂര്‍ പോലീസ് മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജയശങ്കര്‍ 13 ഓളം ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട് എന്നു പോലീസ് കണ്ടെത്തുകയായിരുന്നു.

മേല്‍ കേസുകളില്‍ പ്രതി ചേര്‍ത്തു ജെയ്ശങ്കറിനെ ധര്‍മ്മപുരി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കൊണ്ടുപോകുന്നതുവഴി കോയമ്പത്തൂരില്‍ വെച്ച് പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. ജെയ്ശങ്കറി രക്ഷപ്പെട്ടതിന്റെ നാണക്കേടില്‍ എസ്കോര്‍ട്ട് പൊയ എം ചിന്നസ്വാമി എന്ന പോലീസുകാരന്‍ മാര്‍ച്ച് 19നു സ്വയം വെടിവെച്ചു മരിക്കുകയുണ്ടായ.

കോയമ്പത്തൂരില്‍ നിന്നും രക്ഷപ്പെട്ട ശങ്കര്‍ കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ എത്തുകയും അവിടെ വെച്ച് ആറോളം സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലുകയും ചെയ്തു എന്നാണ് കര്‍ണ്ണാടക പോലീസിന്റെ കേസ്. 2011 മെയ് നാലിന് ബിജാപ്പൂരില്‍ വെച്ച് കര്‍ണ്ണാടക പോലീസ് ജെയ്ശങ്കറിനെ അറസ്റ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍