UPDATES

ട്രെന്‍ഡിങ്ങ്

സല്‍മാന്‍ ഖാന് ജാമ്യം

നടന്‍ ഇന്നു തന്നെ പുറത്തിറങ്ങും

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി അമ്പതിനായിരം രൂപ കെട്ടിവയ്ക്കണം. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സല്‍മാന് ശിക്ഷവിധിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് ജാമ്യം അനുവദിക്കപ്പെട്ടത്. നടന്‍ ഇന്നു തന്നെ ജയില്‍ മോചിതനാകും എന്നാണ് വിവരം.

ശിക്ഷ പ്രഖ്യാപിച്ചതിനു പിറ്റേദിവസം, വെള്ളിയാഴ്ച രാവിലെ തന്നെ സല്‍മാന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിക്കുമെന്നായിരുന്നു വിവരം എങ്കിലും ജാമ്യം പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ അഭ്യര്‍ത് മാനിച്ചായിരുന്നു കോടതി ദിവസം നീട്ടിയത്. ഇതുമൂലം രണ്ടു രാത്രിയും ഒരു പകലും സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍