UPDATES

ട്രെന്‍ഡിങ്ങ്

കേന്ദ്ര മന്ത്രിയാവുന്നതിന് കെ കരുണാകരൻ പാരവച്ചു, മുഖ്യമന്ത്രി സ്ഥാനത്തിന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസുകാരാൽ തോൽപ്പിക്കപ്പെട്ട മാണി

അപകടം തിരിച്ചറിഞ്ഞ യുഡിഎഫ് ഒരു മുഴം നീട്ടിയെറിഞ്ഞു. പിന്നീട് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാർ കോഴ ആരോപണങ്ങൾ അവിടെ തുടങ്ങുന്നു.

കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് കെ എം മാണി. കോൺഗ്രസിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ കരുത്തേകാൻ പാർട്ടി വിട്ടില്ലായിരുന്നെങ്കിൽ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് ഉൾപ്പെടെ എത്തേണ്ട വ്യക്തിയായിരുന്നു. വലതുപക്ഷ രാഷ്ട്രീയരംഗത്ത് അടിയുച്ച് നിന്നപ്പോഴും അധികാര രാഷ്ട്രീയത്തിൽ തുടരാൻ മുന്നണികൾ മാറി പരീക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്ക് പ്രതികൂലമായതും കോൺഗ്രസ് നേതാക്കളുടെ ഇടപെടലായിരുന്നെന്നാണ് രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തുന്നു.

കേന്ദ്രത്തിൽ കൂട്ടു കക്ഷി സർക്കാരുകൾ നില നിന്നിരുന്ന 1990 കാലത്തായിരുന്നു കെ എം മാണി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നെന്ന തരത്തിൽ വാർത്തകൾ വന്നത്. വി പി സിങ്ങ്, ഐ കെ ഗുജറാൾ, എന്നിവര്‍ക്ക് ശേഷം എസ് ചന്ദ്രശേഖർ പ്രധാന മന്ത്രിയായ സമയം. എസ് ചന്ദ്ര ശേഖറിനെ കോൺഗ്രസ് പുറത്തുനിന്നും പിന്തുണച്ചു. ആറുമാസം മാത്രമായിരുന്നു സർക്കാറിന്റെ ആയുസ്. ഇതിനിടെ കെ എം മാണി കാബിനറ്റിൽ അംഗമായേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ അതുണ്ടായില്ല. അന്ന് ദേശീയ തലത്തിൽ ശക്തനായ ലീഡർ കെ കരുണാകരന്റെ ചരടുവലികളായിരുന്നു കെ എം മാണിക്ക് തിരിച്ചടിയായതെന്നാണ് അന്നുണ്ടായിരുന്ന കഥ.

പിന്നീട് കേരള രാഷ്ട്രീയത്തിൽ ശക്തനായി മാണി വളർന്ന് പന്തലിച്ചു. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ വളരും തോറും പിളർന്നും പിളരും തോറു വളർന്നും കേരള കോൺഗ്രസും ശക്തമായി. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തായിരുന്നു മറ്റൊരു ശ്രദ്ധേയമായി നീക്കം . അന്ന് ചെറിയ ഭൂരിപരിപക്ഷത്തിൽ അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി സർക്കാറിൽ 9 എംഎല്‍എമാരുമായി നിർണായക സ്വാധീനമായിരുന്നു മാണിയുടെ കേരള കോൺഗ്രസ്. നേരിയ ഭൂരിപക്ഷത്തിന് ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ  കേരള കോൺഗ്രസിന്‍റെ മുന്നണിമാറ്റ ചർച്ചകളും തുടങ്ങി.

ഇക്കാലയളവിലാണ് പതിവിന് വിപരീതമായി കെ എം മാണി വീണ്ടും ഇടത് പക്ഷത്തോട് അടുക്കുന്നത്. 2013ല്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനത്തില്‍ കെ.എം മാണി പങ്കെടുത്തതോടെയാണ് കേരളാകോണ്‍ഗ്രസ് ഇടത് പക്ഷത്തിന് അനഭിമതലല്ലെന്ന യാഥാർഥ്യം രാഷ്ട്രീയ കേരളം തിരിച്ചറിഞ്ഞത്. പ്രതിപക്ഷ നേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുമായി അനൗദ്യോഗിക ചർച്ചകളും നടന്നതായാണ് വിവരം. യുഡിഎഫിൽ നിന്നും പുറത്തുവരുന്ന മാണിയെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാർ രൂപീകരിക്കുക, ഇതിന് ഇടത് പക്ഷത്തിന്റെ പിന്തു എന്നതായിരുന്നു അടിസ്ഥാന ധാരണ. ഇതിന് അനുസരിച്ച് നീക്കങ്ങളും തുടങ്ങി. കെ എം മാണിയുടെ കാരുണ്യ ലോട്ടറിയെ പുകഴ്തി കോടിയേരി രംഗത്തെത്തിയതുള്‍പ്പെടെ ഇതിന്റെ ഭാഗമായിരുന്നെന്നാണ് വിലയിരുത്തൽ.

അപകടം തിരിച്ചറിഞ്ഞ കോൺഗ്സ് ഒരു മുഴം നീട്ടിയെറിഞ്ഞു. പിന്നീട് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാർ കോഴ ആരോപണങ്ങൾ അവിടെ തുടങ്ങുന്നു. രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണിയുടെ കറുത്ത അധ്യായമായിരുന്നു ബാർകോഴ. ഒരു ചാനൽ ചർച്ചയിലായിരുന്നു  മദ്യ വ്യവസായി ബിജു രമേശ് ബാർക്കോഴയെന്ന ഭുതത്തെ തുറന്ന് വിട്ടത്. ഉമ്മൻ ചാണ്ടിയായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് അണിയറ സംസാരങ്ങൾ. ഇതോടെ, എൽഡിഫിന് മാണിയെ സ്വീകരിക്കാൻ കഴിയാതായി.  മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ മുഖ്യമന്ത്രി സ്വപ്നങ്ങളും അവസാനിക്കുകയായിരുന്നു.

കെ.എം മാണിയെ എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നതായി അന്ന് കേരളാകോണ്‍ഗ്രസിലുണ്ടായിരുന്ന പിസി ജോര്‍ജ്ജ് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. ബാര്‍ക്കോഴക്കേസ് ഉയര്‍ന്ന് വന്ന ആദ്യ ഘട്ടത്തില്‍ സിപിഎം മാണിക്കെതിരെ രംഗത്ത് വരാതിരുന്നത് കേരളകോൺഗ്രസ് എല്‍ഡിഎഫിലേക്കെന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും വിത്തുപാകി. എന്നാൽ, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ബാർകോഴ കേസിൽ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതോടെ എൽഡിഎഫും മാണിയും തമ്മില്‍ അകന്നു.
ഇതോടെ യുഡിഎഫ് വിടുക എന്നതായിരുന്നു ബാർ കോഴ ഇതിന് മാണി നൽകിയ മറുപടി.

നിയമ സഭയിൽ പ്രത്യേക ബ്ലോക്കായുൾപ്പെടെ മാറി നിന്ന അദ്ദേഹം മലപ്പുറത്ത് നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേകം പിന്തുണ പ്രഖ്യാപിച്ചു. അതിലൂടെ വീണ്ടും കോൺഗ്രസിനെ സമ്മർദത്തിലാക്കുകയായിരുന്നു അദ്ദേഹം. അതിനിടെ മാണി എൻഡിഎ യുമായി അടുക്കുന്നെന്ന വാർത്തകുളും പുറത്ത് വന്നു. ആരുമായും വാക്കു പറഞ്ഞിട്ടില്ലെന്നായിരുന്നു റിപ്പോർട്ടുകളോടെ മാണിയുടെ പ്രതികരണം. മാണിയില്ലെങ്കിൽ മധ്യകേരളത്തിൽ അപകടം മണത്ത യുഡിഎഫ് വീണ്ടും കേരള കോൺഗ്രസിനെ തങ്ങളോട് അടുപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.

മടങ്ങിവരവിന് പക്ഷേ കോൺഗ്രസ് നൽകേണ്ടിവന്നത് വലിയ വില. കോൺഗ്രസിന്റെ രാജ്യ സഭാ സീറ്റായിരുന്നു മാണി ഇതിനായി പറഞ്ഞ വില. ലോക്സഭാ എംപിയായിരുന്നു മകൻ ജോസ് കെ മാണി രാജിവച്ച് രാജ്യസഭാംഗവുമായി. പിന്നാലെ കോൺഗ്രസിൽ ഉണ്ടായത് വലിയ പൊട്ടിത്തെറി. മാണി മടങ്ങിയെത്തി പങ്കെടുത്ത യുഡിഎഫ് യോഗത്തിൽ നിന്നും മുതിർന്ന നേതാവ് വിഎം സുധീരൻ ഇറങ്ങിപ്പോയി. നിരവധി യുവ നേതാക്കളം ഉമ്മൻ ചാണ്ടി ചെന്നിത്തല തുടങ്ങിയ നേതാക്കളെ പര്യമായി വിമർശിച്ചു രംഗത്തെത്തി. മാണിയുടെ മധുര പ്രതികാരം കൂടിയായിരുന്നു അത് എന്ന് രാഷ്ട്രീയ കേരളം വിലയിരുത്തുന്നു.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍