UPDATES

ട്രെന്‍ഡിങ്ങ്

‘ദംഗല്‍ ഗേള്‍’ സൈറ വാസിമിനു നേരെ വിമാനത്തിനുള്ളില്‍ ലൈംഗിക അതിക്രമം; ലൈവ് വീഡിയോയില്‍ വന്ന് ദുരനുഭവത്തേക്കുറിച്ച് പറഞ്ഞ് താരം

വിമാന ജീവനക്കാരുടെ സഹായം തനിക്ക് കിട്ടിയില്ലെന്നും സൈറ

‘ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയപ്പെട്ട താരമായ 17 കാരി സൈറ വാസിമിനു നേരെ വിമാനത്തിനുള്ളില്‍ വച്ച് ലൈംഗിക അധിക്ഷേപം. സൈറ തന്നെയാണ് തനിക്ക് അനുഭവിക്കേണ്ട വന്ന അധിക്ഷേപം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയില്‍ വന്നാണ് സൈറ ഇതേക്കുറിച്ച് പറഞ്ഞത്. എയര്‍ വിസ്താര വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു സൈറ. രാത്രി സമയമായിരുന്നു. പിന്‍സീറ്റിലിരുന്ന യാത്രക്കാരന്‍ അയാളുടെ കാലുകള്‍കൊണ്ട് തന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതു താന്‍ ചോദ്യം ചെയ്‌തെന്നും സൈറ പറയുന്നു. പിന്നീട് താന്‍ ഉറങ്ങിയ നേരം തന്റെ കഴുത്തില്‍ ഇയാള്‍ തഴുകാന്‍ തുടങ്ങിയെന്നും ഈ പീഢനം താന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിമാനത്തിനുള്ളില്‍ വെളിച്ചക്കുറവായിരുന്നതിനാല്‍ വ്യക്തമായി പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സൈറ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സൈറ പറയുന്നത്, ഈ സംഭവം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നാണ്. ഇങ്ങനെയാണോ നിങ്ങള്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതെന്നാണ് സൈറ ചോദിക്കുന്നത്. വിമാനത്തിലെ ജീവനക്കാരോടുള്ള തന്റെ നിരാശയും സൈറ പങ്കുവയ്ക്കുന്നുണ്ട്, തനിക്ക് സഹായം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നാണ് സൈറ പറയുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സൈറ വാസിമിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും വിസ്താറ ട്വീറ്റ് ചെയ്തു.

 

വീഡിയോ കൂടാതെ താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് സ്‌കീന്‍ ഷോട്ടുകളും സൈറ വാസിം പങ്കുവച്ചിട്ടുണ്ട്.

എന്നെക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂട്ടിയോടോ മോഹന്‍ലാലിനോടോ പറയാന്‍ പറ്റുമോ? നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പത്മപ്രിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍