UPDATES

ട്രെന്‍ഡിങ്ങ്

ലസിത പാലക്കലിനെതിരെ അശ്ലീല കമന്റ്: തരികിട സാബുവിനെതിരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍

ലസിത പാലക്കലിനെ നാലാം ഭാര്യയായി ക്ഷണിക്കുകയായിരുന്നു സാബു

യുവമോര്‍ച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിത പാലക്കലിനെതിരെ അശ്ലീല കമന്റിട്ട ചാനല്‍ അവതാരകന്‍ സാബു അബ്ദുള്‍ സമദിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു ഹെല്‍പ്പ് ലൈന്‍ രംഗത്ത്. തരികിട എന്ന ചാനല്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ സാബു തരികിട സാബു എന്നാണ് അറിയപ്പെടുന്നത്. ഹിന്ദു സ്ത്രീകളെയെല്ലാം നാലാം ഭാര്യയായി കൂടെ കിടക്കാന്‍ ക്ഷണിക്കുന്ന സാബുവിനെ എവിടെ കണ്ടാലും പ്രതിഷേധിക്കാനാണ് ആഹ്വാനം.

ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ നാഷണല്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.  പ്രതീഷ്‌
വിശ്വനാഥനാണ് സാബുവിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സാബുവിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പോലീസ് കേസുണ്ടായാല്‍ നിയമ സഹായവും
പ്രതീഷ്‌ ഉറപ്പുനല്‍കുന്നു. ‘ഹിന്ദു സ്ത്രീകളെ നാലാം ഭാര്യയായി കൂടെ കിടക്കാന്‍ ക്ഷണിച്ച സാബു അബ്ദുള്‍ സമദിനെ എവിടെ കണ്ടാലും പ്രതിഷേധിക്കുക. ഈ പിതൃശൂന്യനെ എവിടെ കണ്ടാലും പ്രതിഷേധിക്കുന്നവര്‍ക്ക് പോലീസ് കേസുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും നിയമ സഹായം നല്‍കും. ഹിന്ദുക്കള്‍ അനാഥരല്ല’ എന്നാണ് പ്രജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് ലസിത പാലക്കലിനെ കൂടെ കിടക്കാന്‍ ക്ഷണിച്ച് സാബു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ സാബുവിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ലസിതയും രംഗത്തെത്തി. സാബുവിന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍