UPDATES

ട്രെന്‍ഡിങ്ങ്

ഭയപ്പെടുത്താന്‍ നോക്കേണ്ട; ശോഭ സുരേന്ദ്രന് മറുപടിയുമായി ഷാനി പ്രഭാകരന്‍

ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം; ഇന്ത്യ ഈ ഹീനമായ രാഷ്ട്രീയത്തെ അതിജീവിക്കും: പേടിക്കാന്‍ വേറെ ആളെ നോക്കണം

റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരകന്‍ അഭിലാഷിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറും സംഘപരിവാര്‍ നേതൃത്വത്തിനെതിരെ പ്രസ്താവനയുമായി രംഗത്ത്. ‘ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം; ഇന്ത്യ ഈ ഹീനമായ രാഷ്ട്രീയത്തെ അതിജീവിക്കും: പേടിക്കാന്‍ വേറെ ആളെ നോക്കണമെന്ന് ഷാനി ചാനല്‍ ചര്‍ച്ചയ്ക്കിടെ തന്നെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ചാനലിലെ ‘പറയാതെ വയ്യ’ എന്ന പരിപാടിലെയോടെയാണ് മറുപടി നല്‍കിയത്.

ഇന്ത്യയെന്ന വലിയ രാജ്യത്തിലെ പ്രധാനമന്ത്രിയ്ക്ക് പച്ചയ്ക്ക് അസത്യം പറയാന്‍ ധൈര്യം നല്‍കുന്നതെന്താണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സത്യം വളച്ചൊടിക്കുമ്പോള്‍ തലകുനിക്കുന്നത് ഇന്ത്യയെന്ന രാജ്യമാണ്. ദയവായി ഇന്ത്യയെ അപമാനിക്കരുതെന്നും ഷാനി കൂടി ചേര്ത്തു.

പ്രധാനമന്ത്രിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷാനിയ്ക്കു നേരെ ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗം ശോഭാസുരേന്ദ്രന്‍ ഭീഷണി ഉയര്‍ത്തിയത്. രക്തസാക്ഷി ഭഗത് സിംഗ് ജയിലില്‍ കഴിയവേ കോണ്‍ഗ്രസിന്റെ ഒരു നേതാക്കളും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം. ഈ പ്രസംഗത്തിലെ വസ്തുത വിരുദ്ധത ചൂണ്ടി കാണിച്ചപ്പോള്‍ ശഹീദായ ശേഷം ഭഗത് സിംഗിനെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന ന്യായവാദമാണ് ശോഭാ സുരേന്ദ്രന്‍ മറുപടിയായി പറഞ്ഞത്. ഇതിനിടെ ഇത് ചെറിയ കളിയല്ലെന്നും ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ശോഭ സുരേന്ദ്രന്റെ ഹിന്ദി പരിഭാഷ ചാനല്‍ ഡെസ്‌കില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും വലിയ ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിയിച്ചിരുന്നു. നേരത്തെ റിപ്പോട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ബി ജെ പി നേതാവ് ഗോപാലകൃഷ്ണനും, അവതാരകന്‍ അഭിലാഷ് മോഹനനും തമ്മില്‍ സംവാദം ഉടലെടുത്തിരുന്നു. ‘ഭീഷണി വേണ്ടെന്നും, അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ആലില പോലെ വിറച്ചു പോകുന്നവരല്ല ഇവിടെ ഉള്ളതെന്നുമാണ്’ അഭിലാഷ് ഗോപാലകൃഷ്ണന്റെ താക്കീതിന് മറുപടി ആയി നല്‍കിയതും ചര്‍ച്ചയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍