UPDATES

ട്രെന്‍ഡിങ്ങ്

മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസത്തിനു നൽകിയ ഒരമ്മ : വയനാടിൽ നിന്നും മാതൃകാപരമായ ഒരു കാഴ്ച

കുളിമുറിയിൽ വീണപ്പോൾ എല്ലു പൊട്ടിയ കൈയ്യിൽ പ്ലാസ്റ്ററും ഇട്ടാണ് അയൽവാസികളെയും കൽപ്പറ്റയിൽ കട നടത്തുന്ന സഹോദരന്റെ മകനെയും കൂട്ടി അമച്ചി കലക്ടറേറ്റിലേക്ക് കടന്നുവന്നത്.

മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ്.കൽപ്പറ്റ എമിലിയിൽ വാടകക്ക് താമസിക്കുന്ന ശാന്തകുമാരി എന്ന 73 വയസായ അമ്മച്ചി. തന്റെ മുഴുവൻ സമ്പാദ്യമായി ബാങ്കിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിൻവലിച്ച് സാധനങ്ങൾ വാങ്ങി വാഹനത്തിൽ കയറ്റി വയനാട് കലക്ടറേറ്റിനു മുൻപിൽ വന്നപ്പോൾ അത് കണ്ടു നിന്നവരെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു.

3 വർഷം മുൻപ് ഭർത്താവ് മരണപ്പെട്ടപ്പോൾ മുതൽ ഒറ്റക്ക് താമസിക്കുന്ന ശാന്തകുമാരിക്ക് കുട്ടികൾ ഇല്ല. പ്രളയ ദുരന്തമറിഞ്ഞപ്പോൾ മുതൽ ഉറങ്ങാൻ കഴിഞ്ഞില്ല എന്നും തന്നെ പോലെ വയസായ ആളുകൾ ക്യാമ്പിൽ കഴിയുന്ന കഷ്ടത ഓർത്തപ്പോൾ തോന്നിയ വികാരമാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്നും ക്യാമ്പ് അധികൃതരോട് അവർ പറഞ്ഞു. കുളിമുറിയിൽ വീണപ്പോൾ എല്ലു പൊട്ടിയ കൈയ്യിൽ പ്ലാസ്റ്ററും ഇട്ടാണ് അയൽവാസികളെയും കൽപ്പറ്റയിൽ കട നടത്തുന്ന സഹോദരന്റെ മകനെയും കൂട്ടി അമച്ചി കലക്ടറേറ്റിലേക്ക് കടന്നുവന്നത്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത നമുക്കും അമ്മച്ചിയെ മാതൃകയാക്കി ദുരിതാശ്വാസത്തിൽ പങ്കാളികളാകാം എന്ന് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്യുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍