ട്വീറ്റിലെ നായര്‍ പരാമര്‍ശത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളര്‍മാര്‍
തന്റെ അമ്മയും രണ്ട് സഹോദരിമാരും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയതിനെക്കുറിച്ചുള്ള ട്വീറ്റുമായി ശശി തരൂര്‍. അതേസമയം ട്വീറ്റിലെ നായര്‍ പരാമര്‍ശത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളര്‍മാര്‍.
‘എന്റെ അമ്മയും രണ്ട് സഹോദരിമാരും വട്ടിയൂര്‍ക്കാവിലെ ഞങ്ങളുടെ പര്യടനത്തില്‍ പങ്കെടുത്തു (ബിജെപി പ്ലീസ് നോട്ട്: അഭിമാനികളും കരുത്തരുമായ മൂന്ന് നായര്‍ സ്ത്രീകളാണ് അവര്‍) അവരുടെ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. പ്രചരണത്തിന്റെ ഏതാനും ആഴ്ചകളില്‍ മാത്രമല്ലേ ഒരു പൊതുസേവകനെന്ന എന്റെ ജീവിതത്തിലാകെ ഇതുണ്ട്’. എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്യുന്നത്.
അമ്മയും സഹോദരിമാരും പ്രചരണത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും തരൂര്‍ ഈ ട്വീറ്റിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. വിശ്വപൗരനെന്ന വിളിപ്പേരുള്ള തരൂര്‍ ജാതി പ്രഖ്യാപനം നടത്തിയതിനെയാണ് എല്ലാവരും ട്രോളുന്നത്.