UPDATES

ട്രെന്‍ഡിങ്ങ്

ഒരു പെണ്ണിനു ബുദ്ധിയുണ്ടാകുമോ? കതുവ അന്വേഷണ ഉദ്യോഗസ്ഥയെ പരിഹസിച്ച് പ്രതികളുടെ അഭിഭാഷകന്‍

അന്വേഷണ ഉദ്യോസ്ഥയായ ശ്വേതാംബരി ശര്‍മ നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് കേസ് തെളിയിച്ചതും പ്രതികളെ മുഴുവന്‍ പിടികൂടിയതും

കതുവ പീഡന കൊലപാതകത്തില്‍ അന്വേഷണ സംഘത്തെ വിമര്‍ശിച്ചും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിലെ ഓഫിസര്‍ ഡിവൈഎസ്പി ശ്വേതാംബരി ശര്‍മയെ പരിഹസിച്ചും പ്രതികളുടെ അഭിഭാഷകനായ അങ്കുര്‍ ശര്‍മ. എട്ടുപ്രതികളില്‍ അഞ്ചുപേര്‍ക്കുവേണ്ടിയാണ് അങ്കുര്‍ ശര്‍മ വാദിക്കുന്നത്.

എന്താണ് ശ്വേതാംബരി, ഒരു പെണ്‍കുട്ടി, എത്ര ബുദ്ധിമതിയാകാന്‍ അവള്‍ക്ക് കഴിയും? അവളൊരു പുതിയ ഓഫിസര്‍ ആണ്. എന്തൊക്കെയോ സാഹചര്യ തെളിവുകള്‍ കാണിച്ച് ചില ആള്‍ക്കാരെ ഈ കുറ്റം ഇന്ന രീതിയിലാണ് നടന്നിരിക്കുന്നതെന്ന് അവള്‍ വിശ്വസിപ്പിച്ചിരിക്കുകയാണ്; അങ്കുര്‍ ശര്‍മ പറഞ്ഞ വാക്കുകളാണ്.

നിരവധി തടസങ്ങള്‍ കടന്നാണ് താന്‍ ഈ കേസ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് ശ്വേതാംബരി ശര്‍മ പറഞ്ഞതിനേയും പ്രതിഭാഗം അഭിഭാഷകന്‍ പുച്ഛിക്കുന്നു. പ്രതിബന്ധങ്ങള്‍ നേരിട്ടെങ്കില്‍ എന്തുകൊണ്ട് ആക്കാര്യങ്ങളൊന്നും സീനിയര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞില്ല, എന്നാണ് അങ്കുര്‍ ശര്‍മയുടെ ചോദ്യം.

തങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ സാക്ഷികളെ ക്രൈംബ്രാഞ്ച് പീഡിപ്പിച്ചെന്നും അങ്കുര്‍ ശര്‍മ ആരോപിക്കുന്നു. സാക്ഷികളായി കണ്ടെത്തിയ അമ്പതോളം പേരും പറഞ്ഞത് എന്തു പറയണം, എന്ത് പറയരുതെന്ന് തങ്ങളോട് ക്രൈംബ്രാഞ്ചുകാര്‍ ആജ്ഞാപിച്ചിട്ടുണ്ടെന്നും തങ്ങളെ അവര്‍ പീഡിപ്പിച്ചെന്നുമാണെന്നും ശര്‍മ പറയുന്നു. നിരവധി പിഴുകളും അസത്യങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍