UPDATES

ട്രെന്‍ഡിങ്ങ്

ഷീല ദീക്ഷിത്: ഒരു വൈസ് ചാൻസിലറെ പിരിച്ചുവിട്ട കേരളത്തിലെ ആദ്യത്തെ ഗവർണർ

അഞ്ചു മാസം മാത്രമായിരുന്നു ഷീല ദീക്ഷിത്ത് കേരള ഗവർണറായിരുന്നത്.

ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത് വിട പറയുമ്പോൾ കേരളത്തിന് നഷ്ടമാവുന്നത് മുൻ ഗവർണറെ കൂടിയാണ്. 2013 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ഷീല ദീക്ഷിത്തിനെ അന്നത്തെ യുപിഎ സർക്കാർ അഹർമായ പരിഗണന നൽകിയാണ് കേരളത്തിന്റ ഗവർണറാക്കുന്നത്. 2014 മാർച്ച് 11 നായിരുന്നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുക്കുന്നത്.

എന്നാൽ തീർത്തും ഹ്രസ്വമായിരുന്നു ഗവർണർ പദവിയിലെ ഷീലയുടെ കാലം. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ 26 ആഗസ്റ്റ് 2014 ആം തീയതി അവർ രാജിവയ്ക്കുകയായിരുന്നു. യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാനുള്ള എൻഡിഎ സർക്കാറിന്റെ നീക്കത്തിന് പിന്നാലെയായിരുന്നു രാജി.

അഞ്ചു മാസം മാത്രമായിരുന്നു ഷീല ദീക്ഷിത്ത് കേരള ഗവർണറായിരുന്നത്.  ഇക്കാലയളവിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ലെന്നതും പ്രത്യേകതയാണ്. എന്നാൽ സർവ കലാശാലകളുടെ ചാൻസലർ എന്ന നിലയിൽ‌ ഇന്ത്യയിൽ ആദ്യമായി ഒരു വൈസ് ചാൻസിലറെ പിരിച്ചുവിട്ട ഗവർണർ ഷീല ദീക്ഷിത്തായിരുന്നു. ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. എം.ജി. സർവകലാശാലാ വൈസ് ചാൻസിലറായിരുന്ന ഡോ. എ.വി. ജോർജിനെതിരെ ആയിരുന്നു നടപടി.

വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള ബയോഡേറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ക്കെതിരായ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ ഡോ.എ വി ജോര്‍ജിന് എതിരായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടും വൈസ് ചാന്‍സലര്‍ക്ക് എതിരായതോടെയായിരുന്നു പുറത്താക്കൽ നടപടി. തനിക്ക് രാജിവയ്ക്കാന്‍ അവസരം നല്‍കണമെന്ന ജോര്‍ജ്ജിന്‍റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായിരുന്ന ഡോ. എ വി ജോര്‍ജിനെതിരായ ഗവര്‍ണറുടെ നടപടി.

 

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍