UPDATES

ട്രെന്‍ഡിങ്ങ്

‘ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ’; മുഖ്യമന്ത്രിക്ക് ഷുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്

കത്ത് തപാല്‍ മാര്‍ഗ്ഗം മുഖ്യമന്ത്രിക്ക് അയച്ചു

മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട ഷുഹൈബിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. ‘ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ’ എന്നു പറയുന്ന കത്ത് ക്രൂരതകള്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുതരുമോ എന്നും ചോദിക്കുന്നുണ്ട്. കത്ത് തപാല്‍ മാര്‍ഗ്ഗം മുഖ്യമന്ത്രിക്ക് അയച്ചു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്

നന്നായി എഴുതാനൊന്നും ഞങ്ങൾക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാർക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവർക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങൾക്കു വലിയ തുണയായിരുന്നു. വലിയ കൂട്ടായിരുന്നു. ഞങ്ങൾക്കു പോലും അറിയാത്ത ഒരുപാടു പേർക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കുന്നു. ഇക്കയുടെ വേർപാട് അറിഞ്ഞതു മുതൽ ഇങ്ങോട്ട് ഒഴുകി എത്തിയവര്‍ അത് സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാൻ ഇന്നും ഞങ്ങൾക്ക് ആർക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ? ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ.

ഞങ്ങൾക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങൾക്കു വേണ്ടി അങ്ങ് ഉള്‍പ്പെടെ കടന്നുപോയ ഈ നാടിന്റെ സമാധാനത്തിന് വേണ്ടി ഈ ക്രൂരതകൾ ഇനി ആവർത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങൾക്കു നൽകാമോ?

എന്ന് സുമയ്യ (ഷുഹൈബിന്റെ സഹോദരി)

ഓന്‍ എല്ലാര്‌ടേം ആളായിരുന്നു, കൊടി നോക്കാതെ എല്ലാരേം സഹായിക്കും, എന്നിട്ടുമെന്തിനാണെന്റെ മോനെ… ഒരു പിതാവിന്റെ ചോദ്യമാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍