UPDATES

ട്രെന്‍ഡിങ്ങ്

കാക്കിയുടെ വ്യക്തിത്വം നഷ്ടമായി; ഏകാധിപതികള്‍ വീഴുന്ന കാലം വരികതന്നെ ചെയ്യും: ശ്വേതാ സഞ്ജീവ് ഭട്ട്

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടത്തിന്റെ കാലമാണിത്. സഞ്ജീവ് ഭട്ടിന് നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും എന്നത്തേക്കാളും ആവശ്യമുണ്ട്.

മോദി വിമര്‍ശകനായ ഗുജറാത്തില്‍ നിന്നുള്ള ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് ദിവസത്തെ ഓര്‍മക്കള്‍ ഫേസ്ബുക്കില്‍ കുറിച്ച് ഭാര്യ ശ്വേതാ സഞ്ചീവ് ഭട്ട്. 22 രണ്ട് വര്‍ഷം പഴയകേസില്‍ കഴിഞ്ഞ അഞ്ചാം തിയ്യതി അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘം സാമാന്യമര്യാദ പാലിച്ചില്ലെന്ന് ആരോപിക്കുന്ന കുറിപ്പ് സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ശ്വേത പോസ്റ്റ്‌ചെയ്തിട്ടുള്ളത്.

രാവിലെ എട്ടുമണിയോടെയാണ് രണ്ട് പോലീസുകാര്‍ വീട്ടിലെത്തിയത്. അവരെ ഭട്ട് വീടിന് അകത്തേക്ക് ക്ഷണിച്ചു. അവര്‍ക്കായി ചായ കൊണ്ടുവരാന്‍ പറഞ്ഞു. എന്നാല്‍ തൊട്ടുപിറകെ ഒരു യൂനിറ്റോളം ഉദ്യോഗസ്ഥര്‍ വീടിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. തങ്ങളുടെ കിടപ്പുമുറിയിലടക്കം എത്തി, ഇവര്‍ മകനെ തടഞ്ഞുവയ്ക്കകയും ചെയ്തു.

തങ്ങളുടെ സ്വകാര്യതെയെ പോലും മാനിക്കാതെയണ് അവര്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയതെന്നും ശ്വേത പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥരില്‍ ഭുരിഭാഗത്തിന്റെയും മുഖത്ത് ഇഷ്ടമില്ലാത്ത എന്തോ ഒന്ന് ചെയ്യുന്ന ഭാവമായിരുന്നു. അവര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്തണമായിരുന്നു. ജോലി നഷ്ടപ്പെട്ടേക്കുമൊ എന്ന ഭയമായിരുന്നു അവര്‍ക്കെന്നും ശ്വേത പറയുന്നു.

ഇവിടെ പോലീസിന്റെ കാക്കിയുടെ നിറം മങ്ങുകയാണ്. തെറ്റായ ഉത്തരവുകള്‍ നിഷേധിക്കാന്‍ അവര്‍ക്കാവുന്നില്ല. ഇന്നത്തെ ദിവസത്തോടെ തന്റെ ഭര്‍ത്താവ് ജയില്‍ അഞ്ചാമത്തെ ദിവസം പിന്നിടുകയാണ്. അദ്ദേഹത്തെ ജയില്‍ മോചിതനാക്കാന്‍ എല്ലാവരുടെയും പിന്തുണവേണമെന്നും ശ്വേത കുറിപ്പില്‍ ആവശ്യപ്പെടുന്നു.

നരേന്ദ്രമോദിയെ പേരെടുത്ത് പറയാതെ ഏകാതിപതിയെന്ന ഉള്‍പ്പെടെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിറകെയാണ് ശ്വേത പോലീസിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘ഏകാധിപതികളും കൊലയാളികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു കാലം അവര്‍ അജയ്യരാണെന്നു തോന്നും. പക്ഷേ, ഒടുവില്‍ അവര്‍ തകരുക തന്നെ ചെയ്യും’ മഹാത്മാ ഗാന്ധിയുടെ വരികള്‍ ഉദ്ധരിച്ച് കൊണ്ട് ശ്വേത പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടത്തിന്റെ കാലമാണിത്. സഞ്ജീവ് ഭട്ടിന് നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും എന്നത്തേക്കാളും ആവശ്യമുണ്ട്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസിനെയും ജുഡിഷ്യറിയെയും കൂട്ടുപിടിച്ചു സര്‍ക്കാര്‍ ഭട്ടിനോട് പകപോക്കുകയാണെന്നും ശ്വേത മുന്‍ കുറിപ്പില്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍