UPDATES

സിനിമാ വാര്‍ത്തകള്‍

ആസിഡ് ആക്രമണവും ബലാത്സംഗ ഭീഷണിയുമുണ്ടായേക്കാം: പാര്‍വതിയ്ക്ക് പിന്തുണയുമായി ചിന്മയി

സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തുന്ന നീചന്മാര്‍ മുഖംമൂടി ധരിച്ചിരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ധൈര്യമായി മുന്നോട്ട് പോകുക

സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിനെതിരെ പരാതി നല്‍കിയ നടി പാര്‍വതിയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയി ശ്രീപാദ. ട്വിറ്ററിലൂടെയാണ് ചിന്മയി പിന്തുണയറിയിച്ചിരിക്കുന്നത്. തനിക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ രണ്ട് പേര്‍ അറസ്റ്റിലായതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് ചിന്മയിയുടെ ട്വീറ്റ്.

‘പോലീസില്‍ പരാതി നല്‍കിയതില്‍ അഭിനന്ദനം. സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തുന്നവര്‍ മഖംമൂടി ധരിച്ചിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംഘം തമിഴ് ട്വീറ്റര്‍മാര്‍ എന്നെ ഭീഷണിപ്പെടുത്തി. അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഞാനൊരു കാമ്പെയ്‌നിംഗ് നടത്തി’. എന്നാണ് ചിന്മയിയുടെ ട്വീറ്റില്‍ പറയുന്നത്. ഇതിന് മറുപടിയായി അവര്‍ തന്നെ ഇട്ട ട്വീറ്റില്‍ കേസ് വിശദീകരിക്കുന്നുണ്ട്. ‘രണ്ട് പേര്‍ അറസ്റ്റിലായി. കേസ് ഇപ്പോഴും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അവരില്‍ ഒരാള്‍ കളക്ടറേറ്റില്‍ ക്ലര്‍ക്കും മറ്റൊരാള്‍ നിഫ്റ്റിലും(നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി) ആണ്. ഈ നീചന്മാര്‍ ജാതീയമായി അധിക്ഷേപിച്ചേക്കാം, ആസിഡ് ആക്രമണവും ബലാത്സംഗ ഭീഷണിയും മുഴക്കാം, അവയെ തരണം ചെയ്യുക എളുപ്പമല്ല, പക്ഷേ ധൈര്യമായി മുന്നോട്ടുപോകണം’. ചിന്മയിയുടെ ട്വീറ്റില്‍ പറയുന്നു.

പാര്‍വതിയുടെ ഡയലോഗുകള്‍ കേട്ടപ്പോള്‍ ഞങ്ങളോടു ചെയ്തതോര്‍ത്ത് എഴുന്നേറ്റ് നിന്നു കൂവാന്‍ തോന്നി; നിര്‍മാതാവ്

കൂട്ടബലാത്സംഗം ചെയ്യുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും തുടര്‍ച്ചയായി ഭീഷണി ഉയര്‍ന്നപ്പോഴാണ് ചിന്മയി തന്റെ ട്വിറ്റര്‍ പേജിലൂടെ കാമ്പെയ്‌നിംഗ് നടത്തിയത്. തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ആവശ്യം. ചേയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ചിന്മയി രജിസ്റ്റര്‍ ചെയ്ത പരാതിയെ നിരവധി പേരാണ് പിന്തുണച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങിയത്. ഇതിനെതിരെ ഇന്നലെ പാര്‍വതി നല്‍കിയ പരാതിയില്‍ ഇന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂഡ് മുതലാളി ദുര്‍ബലനായ ആണ്, അയാള്‍ക്ക് പാര്‍വതിമാരെ പേടിയാണ്

‘ഇല്ല പാര്‍വതി, ഞങ്ങള്‍ക്കിത് ശീലമില്ല’: വ്യത്യസ്ത അഭിപ്രായവുമായി ബോബി സഞ്ജയ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍