UPDATES

ട്രെന്‍ഡിങ്ങ്

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

ദുരന്ത ബാധിതര്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന ചെയ്യുന്നത്

നിപ രോഗിയെ ചികിൽസിക്കുന്നതിനിടെ രോഗ ബാധിതയായി മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

കോഴിക്കോട് നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിക്കുമ്പോഴാണ് ലിനി രോഗ ബാധിത ആയി മരിച്ചത്. തുടർന്ന് ലിനിയുടെ നിസ്വാർത്ഥ സേവനം കണക്കിലെടുത്തും കുടുംബ സാഹചര്യം നോക്കിയും സജീഷിന് സർക്കാർ ജോലി നൽകുകയായിരുന്നു. സജീഷിനെ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായിട്ടാണ് സജീഷിനെ നിയമിച്ചത്.

ദുരന്ത ബാധിതര്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന ചെയ്യുന്നത്. ബിസിനസ്-സിനിമാ രംഗങ്ങളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും വലിയ പ്രതികരണമാണ് ഉണ്ടായത്. സാമൂഹ്യ മാധ്യമങ്ങള്‍ ക്യാമ്പയിന്‍ ഏറ്റെടുത്തതോടെ നിരവധി ആളുകള്‍ സംഭാവന നല്‍കാന്‍ രംഗത്തുവന്നിട്ടുണ്ട്.

1924നു ശേഷം കേരളത്തില് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിക്കുന്നത്. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏല്‍പ്പി ആഘാതത്തില്‍ നിന്ന് സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്ന 60,000-ത്തോളം പേരില്‍ 30,000-ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. നിരവധി കുടുംബങ്ങള്‍ക്കാണ് കിടപ്പാടവും, കൃഷിഭൂമിയും, കടകളും, വീട്ടുപകരണങ്ങളും, ജീവനോപാധികളും നഷ്ടപ്പെട്ടപ്പെട്ടിട്ടുള്ളത്.

കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി 1220 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരളം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് 100 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍