UPDATES

ട്രെന്‍ഡിങ്ങ്

സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും; തീരുമാനം പോപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തിൽ

മറിയം ത്രേസ്യ ഇന്ത്യയില്‍നിന്ന് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഏഴാമത്തെ വ്യക്തിയാണ്.

റോമില്‍ പോപ്പ് ഫ്രാന്‍സിസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിസ്റ്റര്‍ ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തീരുമാനമായി. അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിലാണ് ഇന്ത്യയില്‍നിന്നുള്ള സിസ്റ്റര്‍ മറിയം ത്രേസ്യയും ഉള്‍പ്പെട്ടിരിക്കുന്നത്.

ദരിദ്രരായ ആളുകള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി എന്ന നിലയില്‍ പ്രശസ്തയാണ് സിസ്റ്റര്‍ ത്രേസ്യ. 2000 ഏപ്രില്‍ 9ന് റോമിലെ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സിസ്റ്റര്‍ ത്രേസ്യയെ ആദരിച്ചിരുന്നു. ദരിദ്രര്‍ക്കും ദുരിതബാധിതര്‍ക്കും ആശ്രയമായ ഹോളി ഫാമിലി സഭ സ്ഥാപിച്ചത് സിസ്റ്റര്‍ ത്രേസ്യയായിരുന്നു. ഒമ്പത് രാജ്യങ്ങളിലായി 1,970 കന്യാസ്ത്രീകളാണ് ഹോളി ഫാമിലി സഭയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വീടുകള്‍ സന്ദര്‍ശിക്കുകയും രോഗികളെ പരിചരിക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തികുകയും ചെയ്യുന്നു.

ഇന്ത്യ ആസ്ഥാനമായുള്ള സിറോ മലബാര്‍ കത്തോലിക് സഭയിലെ അംഗമായ സിസ്റ്റര്‍ മറിയം ത്രേസ്യ ചിറമേല്‍ മങ്കിടിയന്‍ 1876 ഏപ്രില്‍ 26ന് കേരളത്തിലെ പുത്തന്‍ചിറയിലാണ് ജനിച്ചത്. സിസ്റ്റര്‍ ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനെ ഇന്ത്യന്‍ സഭയ്ക്ക് ആഗോള താലത്തില്‍ അംഗീകാരമായി കാണുന്നുവെന്ന് കത്തോലിക് സഭ ബിഷപ്പ് സെക്രട്ടറി ജനറല്‍ തിയോഡോര്‍ മസ്‌കറന്‍ഹാസ് പറയുന്നു. അടുത്ത കാലങ്ങളിലായി കത്തോലിക് സഭ നേരിട്ടു കൊണ്ടിരിക്കുന്ന പ്രയാസങ്ങളില്‍ ഇത് ആശ്വാസം നല്‍കുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു. യൂണിയന്‍ ഓഫ് കത്തോലിക് ന്യൂസാണ് ബിഷപ്പ് തിയോഡോര്‍ മസ്‌കറന്‍ഹാസിന്റെ അഭിപ്രായം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭാരതീയ ജനത പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ നിലവിലുള്ള ക്രിസ്ത്യന്‍ വിരുദ്ധ അന്തരീക്ഷത്തിനിടയില്‍ കത്തോലിക്ക സഭയുടെ ഗുണങ്ങള്‍ കാണാന്‍ ആളുകളെ ഈ അംഗീകാരം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മറിയം ത്രേസ്യ ഇന്ത്യയില്‍നിന്ന് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഏഴാമത്തെ വ്യക്തിയാണ്. ആധുനിക ചരിത്രത്തില്‍ ഇന്ത്യയില്‍നിന്ന് ആദ്യം വിശുദ്ധയായി പ്രഖ്യാപിച്ചത് വിശുദ്ധ അല്‍ഫോന്‍സയെയാണ്. 1926 ജൂണ്‍ 8നാണ് സിസ്റ്റര്‍ ത്രേസ്യ മരണപ്പെട്ടത്.

ഒരു പ്ലാസ്റ്റിക് വേട്ടക്കാരന്‍; കേരളത്തിന്റെ ‘സമുദ്ര ശുചീകരണ’ ഒറ്റയാള്‍പ്പട്ടാളമാണ് ഈ യുവാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍