UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂസിലാൻഡ് വെടിവെയ്പ്പിൽ മരിച്ച ആ ആറ് ഇന്ത്യക്കാർ ആരെല്ലാമാണ്?

കൊല്ലപ്പെട്ടവരിൽ 4 പേർ ഗുജറാത്തികളും ഒരാൾ ആന്ധ്രാപ്രദേശ് സ്വദേശിയും ആൻസി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയുമാണ്. 

“ആൻസിയ്ക്ക് വെടിവെയ്പ്പിൽ പരിക്കുണ്ടെന്ന് മാത്രമേ ഞങ്ങളെ അറിയിച്ചിരുന്നുള്ളൂ, പിന്നീടാണ് ആൻസിമോൾ മരിച്ചുവെന്നും ബോഡി തിരിച്ചറിഞ്ഞെന്നും അറിയുന്നത്.” ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് വെടിവെയ്പ്പിൽ ആന്‍സി കൊല്ലപ്പെട്ടതിനെ കുറിച്ച് വേദനയോടെ ബന്ധുക്കൾ പറയുന്നു. രണ്ടു മുസ്‌ലിം പള്ളികളിലായി നടന്ന വെടിവെയ്പ്പിൽ 50 പേർ കൊല്ലപ്പെട്ടതിൽ മലയാളിയായ ആൻസി ഉൾപ്പടെ ആറ് ഇന്ത്യക്കാരുമുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ 4 പേർ ഗുജറാത്തികളും ഒരാൾ ആന്ധ്രാപ്രദേശ് സ്വദേശിയും ആൻസി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയുമാണ്.

ന്യൂസിലാൻഡ് കാർഷിക സർവകലാശാലയിലെ എം ടെക് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട ആൻസി. ഒരു വർഷം മുൻപാണ് ആൻസിയും ഭർത്താവ് നാസറും ന്യൂസിലന്‍ഡിലെത്തുന്നത്. വെടിവെയ്പ്പ് നടക്കുന്ന ദിവസം ഇവർ ഒരുമിച്ചാണ് ക്രൈസ്റ്റ് ചർച്ചിലിലെ പള്ളിയിലെത്തുന്നത്. വെടിവെയ്പ്പ് നടക്കുമ്പോൾ നാസർ പള്ളിയ്ക്ക് പുറത്തായിരുന്നു. നിസ്സാര പരിക്കുകളോടെയാണ് നാസർ രക്ഷപ്പെട്ടത്.

വെടിവെയ്പ്പിൽ 9 ഇന്ത്യക്കാരെ കാണാതായെന്നാണ് ന്യൂസിലാൻഡ് സർക്കാർ അറിയിക്കുന്നത്. ഗുജറാത്തിലെ നവസാരിയിൽ നിന്ന് ന്യൂസിലണ്ടിലെത്തിയ മുഹമ്മദ് ജുനൈദിന്റെ മരണ വിവരം ഉദ്യോഗസ്ഥർ വീട്ടിലറിയിച്ചു. മരിച്ച ഇന്ത്യക്കാരിൽ മറ്റ് മൂന്നുപേരും ഗുജറാത്ത് സ്വദേശികൾ ആണെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മൂന്നു പേരും ക്രൈസ്ട് ചർച്ചിലിലെ മുസ്‌ലിം പള്ളികളിൽ നമസ്കാരത്തിനെത്തിയതായിരുന്നു. വഡോദരയിൽ നിന്നുള്ള റമീസ് എന്ന യുവാവിന് തന്റെ നവജാത ശിശുവിനായി പ്രാർത്ഥിക്കുന്ന വേളയിലാണ് വെടിയേൽക്കുന്നത്. അഹമ്മദാബാദ് സ്വദേശി മെഹബൂബിന്റെ മരണവിവരവും വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ ഇതുവരെ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഹൈദരാബാദ് സ്വദേശിയായ ഫര്ഹാജിന്റെ മരണവിവരവും ഇന്നലെ വൈകിട്ടോടെ വീട്ടിൽ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍