UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുഹൃത്തിന്റെ കാമുകിയെ ബലാൽസംഗം ചെയ്ത 21കാരന് ‘പാരാസോംനിയ’ എന്ന് കോടതി; കുറ്റവിമുക്തനാക്കി

2017 ഏപ്രിലായിരുന്നു കേസിന് അസ്പദമായ സംഭവം.

സുഹൃത്തിന്റെ കൂട്ടുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ 21 കാരനെ കുറ്റവിമുക്തനാക്കി കോടതി. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് സംഭവം. യുവാവിന് പാരാസോംനിയ (ഉറങ്ങുമ്പോൾ നാഡീവ്യൂഹം ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന രോഗാവസ്ഥ) അസുഖമുണ്ടെന്ന് പരിഗണിച്ചാണ് നടപടി. പരാതിക്ക് ആസ്പദമായ സംഭവം നടക്കുമ്പോൾ ആരോപണ വിധേയനായ യുവാവ് ഉറക്കത്തിൽ നടക്കുന്ന അവസ്ഥയിലായിരുന്നെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

2017 ഏപ്രിലായിരുന്നു കേസിന് അസ്പദമായ സംഭവം. നോർത്ത് യോർക്ക് ഷെയർ സ്വദേശിനിയായ യുവതിയും കാമുകനും കേസിൽ കുറ്റാരോപിതനായിരുന്നു ഡെയ്ൽ എന്ന യുവാവും നൈറ്റ് ക്ലബ്ലില്‍ നിന്നും തിരിച്ചെത്തിയിരുന്നു. തുടർന്ന് യുവതിയും കാമുകനും ഒരു മുറിയിലും ഡെയ്ൽ മറ്റൊരുമുറിയിലും ഉങ്ങാൻ കിടന്നു. എന്നാൽ, ഉറക്കം ഉണരുമ്പോൾ താനും കാമുകനും കിടന്നിരുന്ന അതേ കട്ടിലിൽ ഡെയ്ലും ഉണ്ടായിരുന്നെന്നും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. സംഭവത്തിന് പിന്നാലെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയും യുവാവിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു.

കേസെടുത്തതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാൾക്ക് ഉറക്ക തകരാറെന്ന് പൊതുവെ വിശേഷിപ്പിക്കുന്ന പാരാസോംനിയ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ഉറക്കത്തിൽ നടക്കുമ്പോൾ പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് കാട്ടി യോർക്ക് കോടതി കുറ്റവിമുക്തനാക്കിയത്. ‌

സംഭവം നടന്ന ദിവസം കട്ടിലെത്തുമ്പോൾ യുവാവ് സ്വപ്നം കാണുന്നുകയായിരുന്നെന്നും താൻ ഡേറ്റിംഗ് നടത്തിയിരുന്ന ഒരു സ്ത്രീയെക്കുറിച്ച് ചിന്തിക്കുകയായിരുന്നെന്നുമാണ് വിചാരണ വേളയിൽ ഡെയ്ലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഇയാൾ കുട്ടിക്കാലം മുതൽ പാരസോംനിയ ബാധിച്ച വ്യക്തിയായിരുന്നെന്നും കോടതിയെ അറിയിക്കുകയായിരുന്നു.

മാനസികമായ വ്യതിയാനമാണ് യുവാവിനെകൊണ്ട് ഇത്തരം ഒരു പ്രവൃത്തി ചെയ്യിച്ചതെന്നും ഈ അവസ്ഥയിൽ പ്രതി നിസ്സഹായനായിരുന്നെന്നും കോടതി വിലയിരുത്തി. കുറ്റ വിമുക്തനാക്കപ്പെട്ടതോടെ യുവാവിനോടെ വൈദ്യസഹായം തേടാനും നിർദേശിച്ചു. എന്നാൽ, തന്നെ സംബന്ധിച്ചിടത്തോളം തീർത്തും വെല്ലുവിളി നിറഞ്ഞ കേസായിരുന്നു ഇതെന്ന് വിധി പ്രസ്താവനയിൽ ജഡ്ജി സൈമൺ ഹിക്കി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍