UPDATES

ട്രെന്‍ഡിങ്ങ്

നാപ്കിനോ മാഡം? ചകിരിയും അറപ്പൊടിയും വൃത്തിയില്ലാത്ത തുണിയും ഉപയോഗിക്കുന്ന സ്ത്രീകളെ താങ്കള്‍ക്കറിയുമോ?

ഞങ്ങൾ പോകും. സുഹൃത്തിന്റെ വീട്ടിൽ എന്നല്ല എവിടെയും

ചോര പുരണ്ട സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുമോ എന്നാണ് ശബരിമല പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ചോദിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി. എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ വിശ്വാസങ്ങള്‍ ലംഘിക്കാനും ക്ഷേത്രം അശുദ്ധിയാക്കാനും യാതൊരു അവകാശവുമില്ലെന്നും സ്മൃതി ഇറാനി പറയുന്നു.

സ്‌മൃതി ഇറാനിയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് അധ്യാപികയും, പ്രവാസി സാംസ്‌കാരിക പ്രവർത്തകയുമായ ശ്രീകല പ്രകാശന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്.

‘ആർത്തവ രക്തം നിറഞ്ഞ നാപ്കിനുമായി സുഹൃത്തിന്റെ വീട്ടിലേക്കു പോകുമോ’? സ്‌മൃതി ഇറാനി.

മാഡം, നിങ്ങളുടെ മാസമുറ സമയത്ത് പാർലമെന്റിൽ നിങ്ങൾ പോകാറില്ലേ? നിങ്ങൾക്ക് വാസ്തവത്തിൽ അവിടെ എന്താണ് പണി? ഇന്ത്യൻ സ്ത്രീ ദിവസം തോറും അനുഭവിക്കുന്ന എന്തെങ്കിലും പ്രശ്നത്തെ നിങ്ങൾ ഇതേവരെ അഡ്രെസ്സ് ചെയ്തിട്ടുണ്ടോ? നിങ്ങൾക്കു അറിയാമോ എത്ര സ്ത്രീകൾ ആണ് ദിനം പ്രതി ട്രാഫിക്കിങ്ങിൽ പെടുന്നതെന്ന്? മയക്കു മരുന്ന് കടത്താനും സെക്സിനും അവയവങ്ങൾ മോഷ്ടിക്കാനും ആയി ഇന്ത്യൻ സ്ത്രീകൾ പുറത്തേക്കു അയക്കപ്പെടുന്നുണ്ട്. അവർക്കും ആർത്തവം ഉണ്ട് നാപ്കിനും ഉണ്ട്. എത്ര സ്ത്രീകൾ സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തതിനാൽ മരണപ്പെടുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ? എത്ര സ്ത്രീകൾ വര്‍ഷം തോറും ഡിപ്രഷനും മറ്റും ബാധിച്ചു ആത്മഹത്യ ചെയ്യപ്പെടുന്നുണ്ട് എന്ന് അറിയാമോ?

എത്ര പെൺകുഞ്ഞുങ്ങൾ ആണ് ഭ്രൂണാവസ്ഥയിൽ കൊല്ലപ്പെടുന്നതെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? ഗ്രാമങ്ങളിൽ ഇപ്പോഴും മിത്തുകളുടെയും വിശ്വാസങ്ങളുടെയും പേരിൽ ജനിക്കുമ്പോൾ തന്നെ മുഖത്തേക്ക് തലയിണ അമർന്നും തൊണ്ടയിൽ നെന്മണി കുരുങ്ങിയും പെൺകുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെടുന്നുണ്ട്. ലോക രാജ്യങ്ങളിൽ തന്നെ സ്ത്രീകൾക്ക് പോഷകാഹാര കുറവുള്ള രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ ആണ് നിൽക്കുന്നത്.

നിങ്ങൾ ഇപ്പോഴും രക്തം പുരണ്ട ആർത്തവ തുണിയും പൊക്കി പിടിച്ചു വിശ്വാസത്തിനു വേണ്ടി സംസാരിക്കുന്നത് കാണുമ്പോൾ നാണക്കേട് തോന്നുന്നു. നിങ്ങൾക്കു നാപ്കിൻ മാത്രേ അറിയുള്ളൂ. ഇന്ത്യയിൽ ഇപ്പോഴും സ്ത്രീകൾ ചകിരിയും അറപ്പൊടിയും വൃത്തിയില്ലാത്ത തുണിയും ഉപയോഗിക്കുന്നുണ്ട്. നിങ്ങൾ ചോദിച്ചില്ലേ സുഹൃത്തിന്റെ വീട്ടിൽ പോകുമോ എന്ന്? സുഹൃത്തിന്റെ വീട്ടിൽ മാത്രം അല്ല എല്ലായിടത്തും പോകും.

ഞാൻ ഒരു അദ്ധ്യാപിക ആയിരുന്നു. എന്റെ കുട്ടികൾ അവരുടെ ടീച്ചർ രക്തം നിറഞ്ഞ നാപ്കിനുമായി ആണോ വരുന്നതെന്ന് നോക്കാറില്ലായിരുന്നു. ആർത്തവ സമയത്തു വിശ്രമം പോലും ഇല്ലാതെ ഞങ്ങൾ ജോലി ചെയ്യുന്നുണ്ട് ഓഫിസുകളിൽ, തുണിക്കടകളിൽ, സ്‌കൂളുകളിൽ, തൊഴിൽ എടുക്കുന്നുണ്ട്. ആർത്തവം ഞങ്ങൾക്ക്  തടസ്സമേയല്ല. അശുദ്ധമായിരുന്നു എങ്കിൽ ആ സമയത്തു ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം നിങ്ങൾ വേണ്ടെന്നു വയ്ക്കണം ആയിരുന്നു. ഞങ്ങൾ നെയ്യുന്ന തുണികൾ വേണ്ടെന്നു വയ്ക്കണം ആയിരുന്നു. പാടത്തും പറമ്പിലും ഒക്കെ സ്ത്രീകള ജോലി ചെയ്യുന്നുണ്ട്. ആ മിന്നൽ സ്ത്രീകളുടെ ഉപ്പു മാത്രം അല്ല രക്തവും വീണു കിടപ്പുണ്ട്. നിങ്ങളുടെ പരിശുദ്ധി നിറഞ്ഞ ഇടങ്ങളിലെല്ലാം തന്നെ അവൾ തൊടാത്ത ഒരു പുരുഷനെ കാട്ടി തരാൻകഴിയുമോ?

നിങ്ങൾ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്? മറ്റുള്ള രാജ്യങ്ങൾ ചൊവ്വയിലേക്ക് സ്ത്രീകളെ പറഞ്ഞയക്കുമ്പോൾ നിങ്ങൾ ചോദിക്കുന്നു ആർത്തവം നിങ്ങൾക്ക് ഒരു തടസമല്ലേയെന്നു? നിങ്ങളെ പോലെ ഉള്ളവർ സാമൂഹ്യപരം ആയി ഒരു ഉന്നമനവും സൃഷ്ടിക്കാൻ പോകുന്നില്ല. നിങ്ങളെ കേൾക്കുന്ന ഞങ്ങളുടെ പെൺകുട്ടികൾ പുച്ഛത്തോടെയാവും ഭാവിയിൽ നിങ്ങളെ വിലയിരുത്തുക.

ഞങ്ങൾ പോകും. സുഹൃത്തിന്റെ വീട്ടിൽ എന്നല്ല എവിടെയും. ആർത്തവം എന്നത് ജൈവികമായ ഒരു പ്രക്രിയ ആണെന്നും ഭൂമിയിലെ എല്ലാ ജീവാ ജലങ്ങൾക്കും അത് ബാധകം ആണെന്നും മനുഷ്യൻ എന്ന നിലയിൽ അതിനെ വില കുറച്ചു കാണേണ്ടതില്ലെന്നും നിങ്ങളൊക്കെ ഭരിക്കുന്ന രാജ്യത്തു പറഞ്ഞു കൊടുക്കാൻ ഒരു സ്‌കൂൾ ഉണ്ടാകില്ല എന്നറിയാം. ഓരോ സ്ത്രീയും അവളുടെ ശരീരത്തിനെ അറിയുകയും സയന്റിഫിക് ബോധം ഉണ്ടാവുകയും ചെയ്യണം. അല്ലെങ്കിൽ അടുത്ത തലമുറ നിങ്ങള്ക്ക് മാപ്പു തരില്ല. ഇത്രയും പ്രിമിറ്റീവ് ആയി അവരെ വളർത്തുന്നതിന്. ഇതുപോലെ ഉള്ള മന്ത്രിമാർ വരാതിരിക്കാനാണ് എങ്കിൽ പെണ്‍കുഞ്ഞുങ്ങൾക്കു ബോധവും വിവരവും ഉണ്ടാക്കി എടുക്കുക. രാജ്യം അതിന്റെ പുരോഗതിയിലേക്കു എത്തുന്നതും അപ്പോഴാണ്.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

ആര്‍ത്തവ രക്തമുള്ള നാപ്കിനുമായി സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുമോ? ശബരിമലയില്‍ സ്മൃതി ഇറാനി

ആര്‍ത്തവം പ്രകൃതി നിയമം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം-കെ സുരേന്ദ്രന്‍

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

ശ്രീകല പ്രകാശന്‍

ശ്രീകല പ്രകാശന്‍

ഖത്തറില്‍ സ്കൂള്‍ അധ്യാപിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍