UPDATES

ട്രെന്‍ഡിങ്ങ്

ഏതെങ്കിലും അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല ദേശീയത: മുഖ്യമന്ത്രി

ഗോരഖ്പുര്‍ ദുരന്തത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

നഷ്ടം നഷ്ടം തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് ഗോരഖ്പുരില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറത്തുള്ള ജനാധിപത്യ ബോധത്തോടെയും സ്വാതന്ത്ര്യവാഞ്ജയോടെയുമാണ് ജനങ്ങള്‍ ഒത്തുചേര്‍ന്ന് ഈ രാഷ്ട്രത്തിന്റെ ഉദയം കുറിച്ചത്.

മതേതര മൂല്യങ്ങളിലുും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയതയാണ് നമ്മുടേത്. സങ്കുചിത മതദേശീയതയുടെയും മതവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് നാം വീണുപോകാന്‍ പാടില്ല. വൈവിധ്യങ്ങളുടെ സങ്കലനമാണ് നമ്മുടെ ദേശീയത. ഏകത്വം കൊണ്ട് ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ഇല്ലാതാകുന്നത് നമ്മുടെ ദേശീയതയാണ്. വൈവിധ്യത്തെ വൈവിധ്യമായി തന്നെ നില്‍ക്കാന്‍ അനുവദിച്ചതാണ് ദേശീയ പ്രസ്താനത്തിന്റെ ഏറ്റവും വലിയ വിജയം.

ദേശീയത സങ്കുചിതമായ വികാരങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതായാല്‍ അത് വളരെ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. സാര്‍വലൗകികമായ വീക്ഷണത്തോടെയാകണം ദേശീയത വളര്‍ന്നുവരേണ്ടത്. ലോകമേ തറവാട് വിശാലവീക്ഷണത്തോടെയുള്ള ദേശീയബോധമാണ് ഉണ്ടാകേണ്ടത്. ഏതെങ്കിലും പ്രത്യേക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യബോധത്തിലേക്ക് നയിക്കില്ല. ഭിന്നിപ്പിക്കാനേ അത് വഴിവയ്ക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍