UPDATES

ട്രെന്‍ഡിങ്ങ്

സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം: എസ്എന്‍ഡിപി

സാമ്പത്തിക സംവരണമെന്ന സര്‍ക്കാര്‍ തിരുമാനത്തിനെതിരെ മുസ്ലിം ലീഗും രംഗത്തെത്തി. മുന്നാക്കക്കാരില്‍ പിന്നാക്കകാര്‍ക്ക് സംവരണമെന്ന് ആശയം സംവരണതത്വത്തെ അട്ടിമറിക്കുന്നതാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് എസ്എന്‍ഡിപി യോഗം രംഗത്ത്. ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുളള ഇടതുനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതായി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക സംവരണം ഒരു പ്രത്യേക സാമുദായിക സംഘടനയുടെ ആവശ്യത്തെ അംഗീകരിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക സംവരണമെന്ന ആശയത്തിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നല്‍കി ദേവസ്വം ബോര്‍ഡിന്റെ സാമൂഹിക നീതി ഉറപ്പാക്കുകയാണ് വേണ്ടത്. പീന്നീട് വരുന്ന ഒഴിവുകളില്‍ ജനസംഖ്യ ആനുപാതികമായി നിയമനം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ മന്ത്രിസഭ സ്വീകരിച്ച സാമ്പത്തിക സംവരണമെന്ന ആശയം ഭരണഘാടനാവിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസുമായി മാത്രം ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം എന്തുകൊണ്ട് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് കൊടുത്ത് കൂടെന്നും അദ്ദേഹം ചോദിച്ചു. സാമ്പത്തിക സംവരണമെന്ന സര്‍ക്കാര്‍ തിരുമാനത്തിനെതിരെ മുസ്ലിം ലീഗും രംഗത്തെത്തി. മുന്നാക്കക്കാരില്‍ പിന്നാക്കകാര്‍ക്ക് സംവരണമെന്ന് ആശയം സംവരണതത്വത്തെ അട്ടിമറിക്കുന്നതാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍