UPDATES

സോഷ്യൽ വയർ

“കടലിലൊഴുകുന്ന ചോരച്ചാല്‍” – എസ് എഫ് ഐ മുദ്രാവാക്യത്തിന് വിടി ബല്‍റാം വക കെ എസ് യു വേര്‍ഷന്‍; എസ്എഫ്‌ഐക്കാര്‍ക്ക് കഞ്ചാവടിച്ചപ്പോള്‍ തോന്നിയതെന്ന് എം എല്‍ എ

താന്‍ കടലില്‍ എന്നല്ല മുദ്രാവാക്യം വിളിച്ചത് എന്നും ഉടലില്‍ എന്നാണ് എന്നുമാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഉയരേ നീല കൊടി പാറട്ടെ, ഉടലില്‍ ചോര തിളച്ചുയരട്ടെ, കടലില്‍ ചോര ചാലൊഴുകട്ടെ… തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ തുടരുന്ന പ്രതിഷേധത്തിനിടെ, കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ആവേശകരമായി മുദ്രാവാക്യം വിളിച്ചുകൊടുക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. അതേസമയം പരിചിതമായ ഈ മുദ്രാവാക്യത്തിന്റെ പകര്‍പ്പവകാശം വാസ്തവത്തില്‍ എസ് എഫ് ഐയ്ക്കാണ്.

“ഉയരേ വെള്ള കൊടി പാറട്ടെ, ഉടലില്‍ ചോര തിളച്ചുയരട്ടെ, മണ്ണില്‍ ചോര ചാലൊഴുകട്ടെ, ചാലുകള്‍ ചേര്‍ന്നൊരു പുഴയാകട്ടെ, പുഴയോ വലിയൊരു കടലാകട്ടെ, ആര്‍ത്തിരമ്പും കടലിനെ നോക്കി, ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും ഇന്‍ക്വിലാബ് സിന്ദാബാദ്, എസ്എഫ്‌ഐ സിന്ദാബാദ്” എന്ന് പറയുന്ന പതിറ്റാണ്ടുകള്‍ പ്രായമുള്ള മുദ്രാവാക്യത്തിന്റെ (പല ക്യാമ്പസുകളിലും വാക്കുകളില്‍ വകഭേദങ്ങളുണ്ടായിട്ടുണ്ട് ഇതിന്) കെ എസ് യു പതിപ്പാണ് വിടി ബല്‍റാം അവതരിപ്പിച്ചത്. അതേസമയം ബല്‍റാം മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന വീഡിയോയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി പരിഹസിച്ച്, ശക്തമായ ട്രോള്‍ ആക്രമണമാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള
ഇടതുപക്ഷ അനുഭാവികള്‍ അഴിച്ചുവിടുന്നത്.

എന്നാല്‍ താന്‍ കടലില്‍ എന്നല്ല മുദ്രാവാക്യം വിളിച്ചത് എന്നും ഉടലില്‍ എന്നാണ് എന്നുമാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഉത്തരക്കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തിൽ ഏതൊക്കെയോ ഇലകൾ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ – എസ്എഫ്‌ഐക്കാര്‍ക്ക് കഞ്ചാവടിച്ചപ്പോള്‍ തോന്നിയതാണ് എന്ന് പരോക്ഷമായി പരിഹസിച്ചുകൊണ്ട് ബല്‍റാം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍