UPDATES

ട്രെന്‍ഡിങ്ങ്

സതി പോലെ എതിര്‍ക്കപ്പെടേണ്ടതാണ് പര്‍ദ്ദ; ഖാദി സര്‍വ്വോദയ സംഘത്തിന്റെ ഖാദിപര്‍ദ്ദ വിവാദത്തില്‍

മുഖ്യമന്ത്രിക്ക് വി പി സുഹ്‌റയുടെ തുറന്ന കത്ത്

ഗാന്ധിജിയുടെ സ്മരണക്കായി നിലകൊളളുന്ന ഖാദി സ്ഥാപനങ്ങളില്‍ ഗാന്ധി തത്വങ്ങള്‍ക്ക് വിരുദ്ധമായി വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ശരിയല്ലെന്ന് ചൂണ്ടികാട്ടി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘നിസ’ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഖാദി സര്‍വ്വോദയസംഘം പര്‍ദ്ദ പോലുളള  വസ്ത്രം നിര്‍മ്മിച്ചു വില്‍ക്കുമ്പോള്‍ ഗാന്ധിജിയെ മറന്നുകൊണ്ടാവരുതെന്ന് മുഖ്യമന്ത്രിക്കുളള തുറന്ന കത്തില്‍ സാമൂഹ്യപ്രവര്‍ത്തകയും നിസ രക്ഷാധികാരിയുമായ വിപി സുഹ്‌റ കത്തില്‍ ആവശ്യപ്പെട്ടു. പര്‍ദ്ദ എന്ന വസ്ത്രം സ്ത്രീകളെ അടിച്ചമര്‍ത്താനുളള ഒരു ഉപകരണമാണെന്ന് പുരോഗമനപരമായി ചിന്തിക്കുന്നവര്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉന്നയിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മതയാഥാസ്ഥിതികര്‍ സ്ത്രീകള്‍ക്കും ചെറുപ്രായത്തിലുളള കുഞ്ഞുങ്ങള്‍ക്കുമിടയില്‍ മൂടുപടം അണിയിച്ച് ഒതുക്കി നിര്‍ത്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കാണ് നാം തിരിച്ചുപോകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും കത്തില്‍ സുഹ്‌റ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് തന്നെ ഖാദി പര്‍ദ്ദനിര്‍മ്മാണവും വില്‍പ്പനയും തടയുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

പൂര്‍ണ്ണരൂപം താഴെ:

To  
The Chief Minister         
Government of Kerala

സര്‍,

വസ്ത്ര നിര്‍മ്മാണ രംഗത്ത് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സ്ഥാപനമാണ് ഖാദി. എന്നാല്‍ അടുത്തകാലത്ത് വ്യാപാര പുരോഗതിക്കു വേണ്ടി എന്ന പേരില്‍ ‘ഖാദി പര്‍ദ്ദ’ ഇറക്കിയതായി കണ്ടു. ഗാന്ധിജിയുടെ സ്മരണക്കായി നിലകൊളളുന്ന ഈ സ്ഥാപനത്തില്‍ ഗാന്ധി തത്വങ്ങള്‍ക്ക് വിരുദ്ധമായി പര്‍ദ്ദ പോലുളള  വസ്ത്രം നിര്‍മ്മിക്കുമ്പോള്‍ ഗാന്ധിജിയെ മറന്നുകൊണ്ടാവരുത്. മാത്രമല്ല പര്‍ദ്ദ എന്ന വസ്ത്രം സ്ത്രീകളെ അടിച്ചമര്‍ത്താനുളള ഒരു ഉപകരണമാണെന്ന് പുരോഗമനപരമായി ചിന്തിക്കുവര്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയിക്കുന്നുമുണ്ട്. മത യാഥാസ്ഥിതികര്‍ സ്ത്രീകള്‍ക്കും ചെറുപ്രായത്തിലുളള കുഞ്ഞു ങ്ങള്‍ക്കുമിടയില്‍ മൂടുപടമണിയിച്ച് ഒതുക്കി നിര്‍ത്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കാണ് നാം തിരിച്ചുപോകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. നൂറ്റണ്ടുകള്‍ക്ക് മുമ്പുളള പല വസ്ത്രധാരണരീതികളും സമരങ്ങളില്‍ കൂടി നാം മാറ്റി എടുത്തു.മാറുമറക്കല്‍ സമരം, പിന്നോക്ക വിഭാഗങ്ങളിലുളള സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുളള അവകാശങ്ങള്‍. എന്നാല്‍ ഇന്ന് അവയൊക്കെ തിരിച്ചുകൊണ്ടു വരുവാന്‍ നാം തയ്യാറാകുമോ? സതി പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്  പര്‍ദ്ദ എന്നും, ഹിന്ദു പര്‍ദ്ദയായാലും ഇസ്ലാം പര്‍ദ്ദയായാലും ചാരിത്ര്യം സംരക്ഷിക്കാനാവില്ലെന്നും ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. വസ്ത്രം കൊണ്ട് സ്ത്രീക്ക് ചുറ്റും ഒരു ഭിത്തിയുണ്ടാക്കുത്. എന്തുകൊണ്ടാണ് സ്ത്രീയുടെ പരിശുദ്ധിയെക്കുറിച്ച് മാത്രം അതിരു കവിഞ്ഞ ആശങ്ക? ഗാന്ധിജിയുടെ പര്‍ദ്ദയെ സംബന്ധിച്ചുളള ഇത്തരം വാദങ്ങള്‍ നിലനില്‍ക്കെ ഖാദി പോലുളള സ്ഥാപനത്തില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത്തിലൂടെ സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്ക് സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തടയാന്‍ സര്‍ക്കാരും ഖാദിവ്യസായത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവരും തയ്യാറാകണം.

copy to 
വനിതാ കമ്മീഷന്‍
ഖാദിസര്‍വ്വോദയ സംഘം

നിസക്കു വേണ്ടി,
വി.പി.സുഹറ, നസീമ.കെ, മുംതാസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍