UPDATES

ട്രെന്‍ഡിങ്ങ്

കേദലില്‍ നിന്നും അക്ഷയിലേക്ക്: അമ്മയെ കത്തിച്ച് കൊന്നത് മകന്‍ തന്നെ

കേദല്‍ നടത്തിയ കൊലപാതകം അക്ഷയിന് പ്രചോദനമായോ എന്നാണ് പോലീസ് ഇപ്പോള്‍ മുഖ്യമായും അന്വേഷിക്കുന്നത്

പേരൂര്‍ക്കട അമ്പലമുക്കില്‍ വീട്ടമ്മയായ ദീപയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ച മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാത്ത മകന്‍ അക്ഷയ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാവിലെയാണ് മണ്ണടി ലെയ്ന്‍ റെസിഡന്‍സ് അസോസിയേന്‍ ബി-11ലെ വീട്ടുവളപ്പില്‍ ദീപയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അതേസമയം ഏതാനും നാള്‍ മുമ്പ് ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള കവടിയാറില്‍ കേദല്‍ എന്ന യുവാവ് മാതാപിതാക്കളെയും സഹോദരിയെയും വലിയമ്മയെയും കൊലപ്പെടുത്തിയ സംഭവവുമായി ഈ സംഭവത്തിന് ഏറെ സമാനതകളുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേദല്‍ നടത്തിയ കൊലപാതകം അക്ഷയിന് പ്രചോദനമായോ എന്നാണ് പോലീസ് ഇപ്പോള്‍ മുഖ്യമായും അന്വേഷിക്കുന്നത്. പഠനകാലം മുതലേ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി അക്ഷയ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാള്‍ അടുത്തിടെ 18000 രൂപ ചോദിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന മകന്റെ സംശയമാണ് കൊലപാകത്തിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ട ദീപ

കൂട്ടക്കൊലയ്ക്ക് കാരണം മാതാപിതാക്കളുടെ അവഗണനയെന്ന് കേദല്‍; ആസൂത്രണത്തിന് മാസങ്ങളെടുത്തു

മാതാപിതാക്കളുമായുള്ള വഴക്കാണ് കേദലിനെയും കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇതിനായി മാസങ്ങളോളം ഒറ്റവെട്ടിന് മനുഷ്യനെക്കൊല്ലുന്നതിന്റെ മൂന്ന് വീഡിയോകള്‍ ഇയാള്‍ നിരവധി തവണ കണ്ടിരുന്നു. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാനാകാതിരുന്ന അക്ഷയും കേദലിന്റേതിന് സമാനമായ മാനസിക അവസ്ഥയിലായിരുന്നു. അച്ഛന്‍ അശോകനും സഹോദരി അനഘയും ഭര്‍ത്താവും വിദേശത്തായിരുന്നു. അമ്മയൊഴികെ എല്ലാ ബന്ധുക്കളുമായും ഇയാള്‍ അടുപ്പം സൂക്ഷിച്ചിരുന്നു. അതേസമയം അമ്മയുമായി നിരന്തരം വഴക്ക് പതിവുമായിരുന്നു. കേദലിനെ പോലെ ഒറ്റയടിക്ക് താഴെയിട്ട ശേഷം ബെഡ്ഷീറ്റ് കൊണ്ട് തല മൂടിക്കെട്ടി ശ്വാസം മുട്ടിച്ചാണ് അക്ഷയ് ദീപയെ കൊലപ്പെടുത്തിയത്. തല പൂര്‍ണമായും മൂടിക്കെട്ടിയതിനാല്‍ ശബ്ദം പുറത്തുവന്നിരുന്നില്ല. കേദല്‍ വീട്ടിലെ എല്ലാ മുറികളിലെയും എസി ഓണ്‍ ചെയ്തിട്ടും ഉച്ചത്തില്‍ പാട്ട് വച്ചുമാണ് വീടിനുള്ളില്‍ നിന്നും മനുഷ്യ ശബ്ദം പുറത്തു പോകുന്നത് നിയന്ത്രിച്ചത്. അച്ഛനുമായി ഇയാള്‍ നിരന്തരം വഴക്കും പതിവായിരുന്നു. അച്ഛന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ജോലിയ്ക്ക് പോകാത്തതിന്റെ പേരിലുള്ള വഴക്കും അമ്മയും സഹോദരിയും വിദേശത്ത് പോകുന്നതിലുള്ള വിയോജിപ്പുമാണ് കൊലയ്ക്ക് കാരണമായതെന്ന് പിന്നീട് തെളിഞ്ഞു. തന്നോട് അടുപ്പമില്ലാതിരുന്ന ബന്ധുക്കളെ ആകര്‍ഷിക്കാന്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വികസിപ്പിച്ചെടുത്ത് കാട്ടുകയും സ്‌നേഹം നടിക്കുകയുമാണ് കേദല്‍ ചെയ്തിരുന്നത്.

കോടതിയില്‍ ഹാജരാക്കിയപ്പോഴും പോലീസ് ജീപ്പിലും അക്ഷോഭ്യനായും പുഞ്ചിരിയോടെയുമാണ് കേദല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ട് ദിവസം മുമ്പ് പോലീസ് കസ്റ്റഡിയിലായപ്പോള്‍ മുതല്‍ അക്ഷയിന്റെ മുഖത്ത് കൂസലില്ലായ്മയാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് കേദല്‍ അക്ഷയിനെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നത്.

ഇരുപത്തിമൂന്ന് മണിക്കൂര്‍ കൊണ്ട് കുറേശെ കുറേശെയാണ് അക്ഷയ് അമ്മയുടെ മൃതദേഹം കത്തിച്ചത്. സമീപ ദിവസങ്ങളിലൊന്നും അക്ഷയ് പെട്രോള്‍ വാങ്ങിയതായി പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ വളരെ കുറച്ച് മണ്ണെണ്ണ കൊണ്ട് മൃതദേഹം പൂര്‍ണമായും കത്തിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന സംശയവും നിലനില്‍ക്കുന്നു. അക്ഷയിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന പോലീസിന്റെ സംശയത്തിന് അടിസ്ഥാനം ഇതാണ്.

നന്തന്‍കോട് കൂട്ടക്കൊല: ആസ്ട്രല്‍ പ്രൊജക്ഷന്‍ കെട്ടുകഥയെന്ന് സംശയം; കേദല്‍ ക്രിമിനലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍