UPDATES

ട്രെന്‍ഡിങ്ങ്

സ്‌പൈസ് ജെറ്റ് ഉടമ അജയ് സിംഗ് എന്‍ഡിടിവി വാങ്ങുന്നു; ഇനി മോദി അനുകൂല ക്യാമ്പില്‍?

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടിയുള്ള പ്രചാരണത്തില്‍ സ്പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിംഗും ഭാഗമായിരുന്നു. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തിന് പിന്നിലും അജയ് സിംഗ് ആയിരുന്നു.

സ്ഥാപക ഉടമകളായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഓഹരി കൈമാറ്റത്തിന്റേയും വായ്പാ ക്രമക്കേടിന്റേയും പേരില്‍ സിബിഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ സ്‌പൈസ് ജെറ്റ് വാങ്ങുന്നു. സ്‌പൈസ് ജെറ്റ് ഉടമ അജയ് സിംഗ് എന്‍ഡിടിവി ഓഹരികള്‍ വാങ്ങുന്നതായുള്ള അഭ്യൂഹം നേരത്തെ തന്നെ ശക്തമായിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും thewire.in എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എഡിറ്റോറിയല്‍ നയം മാറുമെന്ന്‌ ഉറപ്പായിട്ടുണ്ട് എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടിയുള്ള പ്രചാരണത്തില്‍ അജയ് സിംഗും ഭാഗമായിരുന്നു. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തിന് പിന്നിലും അജയ് സിംഗ് ആയിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഒഎസ്ഡി (ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി) ആയി അജയ് സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ലാണ് അജയ് സിംഗ് എന്‍ഡിടിവി വാങ്ങുന്നത്.

40 ശതമാനം ഓഹരികള്‍ ഇനി സ്പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിംഗ് വഹിക്കും. പ്രണോയ് റോയിക്കും രാധിക റോയിക്കും 20 ശതമാനം ഓഹരികള്‍ വീതമാണ് ഉണ്ടാവുക. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ 2017 ജൂണിലെ കണക്ക് പ്രകാരം ഹോള്‍ഡിംഗ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിന് എന്‍ഡിടിവിയില്‍ 61.45 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. പൊതുഓഹരികള്‍ 38.55 ശതമാനം. 400 കോടി രൂപയോളം കടബാദ്ധ്യതയുള്ള സാഹചര്യത്തിലാണ് ഓഹരിവില്‍പ്പന. 600 കോടി രൂപയുടെ ഇടപാടാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സും സ്‌പൈസ് ജെറ്റും തമ്മിലുള്ളതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും പണമായി 100 കോടി രൂപ ലഭിക്കും. അതേസമയം എന്‍ഡിടിവിയുമായുള്ള ഇടപാട് സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സ്‌പൈസ്‌ജെറ്റ് വൃത്തങ്ങള്‍ പ്രതികരിച്ചു. എന്‍ഡിടിവിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍