UPDATES

ട്രെന്‍ഡിങ്ങ്

പി.യു ചിത്രക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ട് താരങ്ങള്‍ ലണ്ടനിലേയ്ക്ക്: വീണ്ടും എന്‍ട്രിയുമായി അത്‌ലറ്റിക് ഫെഡറേഷന്റെ ഇരട്ടത്താപ്പ്

ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേരുകള്‍ ഇന്നലെ രാത്രിയാണ് രാജ്യാന്തര ഫെഡറേഷന്‍ പുറത്തുവിടുന്നത്. 26 അംഗ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്.

പി.യു ചിത്രക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ട് താരങ്ങളെ ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഇരട്ടത്താപ്പ്. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് അംഗീകരിക്കാത്ത ഫെഡറേഷനാണ് ഇപ്പോള്‍ ചിത്രയോടൊപ്പം ഒഴിവാക്കപ്പെട്ടവര്‍ക്ക് ടീമില്‍ ഇടം നല്‍കിയിരിക്കുന്നത്. അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള മികവില്ലെന്നതിന്റെ പേരില്‍ നേരത്തെ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്റ്റീപ്പിള്‍ ചേസ് താരം സുധ സിംഗും (300 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്) ദ്യുതി ചന്ദുമാണ് (100 മീറ്റര്‍) ഇപ്പോള്‍ അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി രണ്ടാമതൊരു എന്‍ട്രി കൂടി അത്ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണെന്നും എന്‍ട്രിക്കുള്ള സമയം കഴിഞ്ഞെന്നുമായിരുന്നു ഫെഡറേഷന്റെ വാദം. അവസാന ദിവസം ഈ മാസം 24 ആയിരുന്നുവെന്നും വൈകി എത്തുന്ന എന്‍ട്രികള്‍ സ്വീകരിക്കില്ലെന്നും ഫെഡറേഷന്‍ അറിയിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേരുകള്‍ ഇന്നലെ രാത്രിയാണ് രാജ്യാന്തര ഫെഡറേഷന്‍ പുറത്തുവിടുന്നത്. 26 അംഗ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ദ്യുതി ചന്ദ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് സംഘത്തില്‍ ഉള്‍പ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍