UPDATES

ട്രെന്‍ഡിങ്ങ്

ശ്രീജിത്തിന്റെ സമരം: കുമ്മനടിച്ച് സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പ് ഔട്ട്‌സ്‌പോക്കണ്‍

അരാഷ്ട്രീയത പ്രചരിപ്പിക്കുന്ന പോസ്റ്റുകളാണ് കൂടുതലും ശ്രീജിത്ത് വിഷയത്തില്‍ ഔട്ട് സ്‌പോക്കണ്‍ എന്ന പേജില്‍ നിന്നും പുറത്തു വരുന്നത്

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പാറശാല സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമ കൂട്ടായ്മകള്‍ സംഘടിപ്പിച്ച മാര്‍ച്ചിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് സംഘപരിവാര്‍ അനുകൂല ട്രോള്‍ പേജ്. ഔട്ട്സ്പോക്കണ്‍ എന്ന പേജാണ് തങ്ങളാണ് മാര്‍ച്ച് നടത്തിയത് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നടന്ന ക്യാമ്പയിന്റെ ഭാഗമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് യുവാക്കള്‍ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായു എത്തിയിരുന്നു. ശ്രീജിത്തിന് നീതി ലഭിക്കാതെ പിന്തിരിയില്ലെന്ന് ഉറപ്പിച്ച് രണ്ടാം ദിവസവും സെക്രട്ടേറിയറ്റിന് മുന്നില്‍ ആള്‍ക്കൂട്ടം തുടരുകയാണ്. എന്നാല്‍ തങ്ങള്‍ സംഘടിപ്പിച്ച മില്ല്യണ്‍ മാസ്‌ക് മാര്‍ച്ചിനാണ് ആളുകള്‍ എത്തിയത് എന്ന തരത്തിലാണ് പേജ് പ്രചാരണം നടത്തുന്നത്. ഐസിയു അടക്കമുള്ള പ്രമുഖം ട്രോള്‍ ഗ്രൂപ്പുകള്‍ ശ്രീജിത്തിന് വേണ്ടി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തിയിരുന്നു. എന്നാല്‍ ക്യാമ്പയിന്‍ ആരംഭിച്ചത് തങ്ങളാണ് എന്ന തരത്തിലാണ് സംഘപരിവാര്‍ അനുകൂല പേജ് പ്രചാരണം നടത്തുന്നത്.

ഔട്സ്പോക്കണ്‍, മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച മില്ല്യണ്‍ മാസ്‌ക് മാര്‍ച്ചില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുകയും, സജ്ജീകരണങ്ങള്‍ ഒരുക്കി സഹായിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഒപ്പം യഥാ സമയം വാര്‍ത്തകള്‍ നല്‍കി മികച്ച പിന്തുണ നല്‍കിയ ജനം ടിവി, മറുനാടന്‍ മലയാളിയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഇങ്ങനെയാണ് പേജ് പോസ്റ്റിട്ടിരിക്കുന്നത്. തങ്ങള്‍ ക്യാമ്പയിന്‍ നടത്തിയതിന് ശേഷമാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് എന്നും ഈ പേജ് അവകാശപ്പെടുന്നുണ്ട്. അതേസമയം അഴിമുഖം ജനുവരി 10ന് പ്രസിദ്ധീകരിച്ച ‘സെക്രട്ടേറിയറ്റിന് മുന്നില്‍ 760 ദിവസം: ശ്രീജിത് ഇവിടെ മരിച്ചു വീണാലെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?‘ എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് വയറലാക്കുകയും ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ശ്രീജിത്തിന് വേണ്ടി സോഷ്യല്‍ മീഡിയ കൂട്ടായ്മ രൂപംകൊണ്ടത്. ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങളാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്നലെ എത്തിയത്. അരാഷ്ട്രീയത പ്രചരിപ്പിക്കുന്ന പോസ്റ്റുകളാണ് കൂടുതലും ശ്രീജിത്ത് വിഷയത്തില്‍ ഔട്ട് സ്‌പോക്കണ്‍ എന്ന പേജില്‍ നിന്നും പുറത്തു വരുന്നത്.

നിങ്ങള്‍ നടന്നുപോയ വഴിയിലായിരുന്നു ശ്രീജിത് കിടന്നത്; മാധ്യമങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നവരോട്, ഇത് കൂടി വായിക്കുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍