UPDATES

ട്രെന്‍ഡിങ്ങ്

അവർ നമ്മുടെ സഹോദരന്മാരാണ്, അവർ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്; ‘സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളെ’ കുറിച്ച് എസ് ശാരദക്കുട്ടി

ഉള്ളിൽ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശങ്ങളിലൂടെ നവമാധ്യമങ്ങളിൽ സംഘർഷം സൃഷ്ട്ടിക്കുന്ന സംഘപരിവാർ സൈബർ പ്രവർത്തകർക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി.

“ഉള്ളിൽ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത് അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാൽ മതി.” ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം നിരന്തര പ്രകോപനങ്ങളിലൂടെ സംഘപരിവാറിലെ ഒരു വിഭാഗം സൈബർ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുക എന്നതുകൂടി സ്ത്രീ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ശാരദക്കുട്ടി ഓർമിപ്പിച്ചു.

“നമ്മുടെ വാക്കുകൾ അവർക്ക് സ്വന്തം ഉള്ളിലെ മാലിന്യം പുറന്തള്ളിക്കളയാനുള്ള വിരേചനൗഷധമാകണം.. അവർ നമ്മുടെ സഹോദരന്മാരാണ്. അവർ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്.” ശാരദക്കുട്ടി കൂട്ടിച്ചേർത്തു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

നിരന്തര പ്രകോപനങ്ങളിലൂടെ സംഘപരിവാറിലെ ഒരു വിഭാഗം സൈബർ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുക എന്നതുകൂടി നമ്മുടെ മനോഹരവും ദൃഢവുമായ വലിയ ഉത്തരവാദിത്വമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു സഖികളേ…

നമ്മുടെ വാക്കുകൾ അവർക്ക് സ്വന്തംഉള്ളിലെ മാലിന്യം പുറന്തള്ളിക്കളയാനുള്ള വിരേചനൗഷധമാകണം.. അവർ നമ്മുടെ സഹോദരന്മാരാണ്. അവർ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്.

ഉള്ളിൽ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത് അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാൽ മതി.

നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർത്തവ അശുദ്ധി വാദക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തേയ്‌തിരുന്നു. ആർത്തവം അശുദ്ധമാണെങ്കിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് തീരുമാനമെടുക്കണമെന്ന് ശാരദക്കുട്ടി തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ തുറന്നടിച്ചിരുന്നു.

ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്നു ഭക്തന്മാര്‍ തീരുമാനിക്കുമോ? ശാരദക്കുട്ടി ചോദിക്കുന്നു

ആര്‍ത്തവം അശുദ്ധിയാണെന്ന് സമ്മതിക്കുന്ന സ്ത്രീകള്‍ അടിമകള്‍ അടിമത്വത്തില്‍ അഭിമാനിക്കുന്നത് പോലെയാണ്: സാറാ ജോസഫ്‌

‘സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്’ : എം ലീലാവതി

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍