UPDATES

ട്രെന്‍ഡിങ്ങ്

‘അമ്മയെന്നതിന് ചതിയുടെ കൂടി ഗന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ ഒരനാഥപ്പയ്യന്റെ പേരിലാണ് ഈ ശാപവാക്കുകൾ’; ‘പന്തളം അമ്മ’യോട് ശാരദക്കുട്ടി

ആദരണീയയായ പന്തളമമ്മേ.. അമ്മയുടെ പേരിലീ സൈക്കോളജിക്കൽചതി ചെയ്ത ഭക്തമക്കളോടും കൂടിയാണ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ‘പന്തളം അമ്മ’യുടെ ശാപവാക്കുകൾ ഭക്തരുടെ അടുത്ത സൈക്കോളജിക്കൽ മൂവ് ആണെന്നും കഥയാണ് ഞാനും നിങ്ങളും പറയുന്നതെങ്കിലും കഥയിലും അധികാരത്തിന്റെ ചതിക്കുഴികളുള്ളത് ആരും മറക്കില്ലെന്നും ‘പന്തളം അമ്മ’യെ ഓർമിപ്പിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. കഴിഞ്ഞ വര്‍ഷം അന്തരിച്ച പന്തളം അമ്മയുടെ പേരില്‍ ശബരിമലയുമായി ബന്ധിപ്പിച്ച് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ വിമര്‍ശിക്കുകയായിരുന്നു ശാരദക്കുട്ടി. ‘പന്തളം അമ്മ’യെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.

“എന്റെ മകൻ ഇരിക്കുന്ന പുണ്യസ്ഥാനം കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതി പിടിക്കാതെ പോട്ടെ” എന്നാണ് പന്തളം അമ്മയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിലെ വാക്കുകൾ. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവർ ഗതി പിടിക്കില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്. ഇതിനെതിരെയാണ് പരിഹാസരൂപേണ ശാരദക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.

“പഴങ്കഥ പ്രകാരമാണ് നിങ്ങൾ അമ്മയെങ്കിൽ, അതേ കഥപ്രകാരം. അമ്മയെന്നതിന് ചതിയുടെ കൂടി ഗന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ ഒരനാഥപ്പയ്യന്റെ പേരിലാണ് ഈ ശാപവാക്കുകൾ. തിരുവാഭരണങ്ങൾ കൊണ്ടോ നെയ്യഭിഷേകവും പാലഭിഷേകവും കൊണ്ടോ ഒന്നും ഉണക്കാനാകാത്ത മുറിവുകളുണ്ടാകും ആ കുട്ടിയുടെ മനസ്സിൽ. ഒരിക്കൽ വന്നു കണ്ടോളൂ എന്ന് ആ കുട്ടി നൽകിയ ഔദാര്യത്തെ ഇത്രക്കങ്ങ് ആർഭാടമാക്കരുത്.” ശാരദക്കുട്ടി പറഞ്ഞു.

ഭക്തരുടെ അടുത്ത സൈക്കോളജിക്കൽ മൂവ് ; 

പന്തളം അമ്മേ,

ഐതിഹ്യത്തിന്റെ പേരിലുള്ള അവകാശമാണ് നിങ്ങളെക്കൊണ്ട് ഈ ശാപവാക്കുകൾ പറയിപ്പിക്കുന്നതെങ്കിൽ, അതേ ഐതിഹ്യത്തിലെ മറ്റൊരമ്മത്തമ്പുരാട്ടി തന്റെ കൺമുന്നിലാടിയ പുലിപ്പാൽനാടകം കണ്ട്, “എന്റെയല്ലിവിടം” എന്നു തിരിച്ചറിഞ്ഞ്, വിവേകത്തോടെ, കാടേ, ഇരുളേ നീ താൻ ഗതി എന്നുരുവിട്ട് തന്റെ സ്വന്തം കാട്ടിലേക്കു തിരികെ പോയതാണല്ലോ ആ പാവം അനാഥക്കുട്ടി. ഐതിഹ്യമുറങ്ങുന്ന കോവിലകത്തിന്റെ കൽപ്പടവുകളിലൊന്നു ശ്രദ്ധിച്ചു നോക്കിയാൽ തന്റെ കീഴാളത്തം തിരിച്ചറിഞ്ഞ് ഇറങ്ങിപ്പോകുന്ന അഭിമാനിയായ, പോരാളിയായ ഒരാൺകുട്ടിയെ കാണാം.

വീണ്ടും പറയട്ടെ, പഴങ്കഥ പ്രകാരമാണ് നിങ്ങൾ അമ്മയെങ്കിൽ, അതേ കഥപ്രകാരം അമ്മയെന്നതിന് ചതിയുടെ കൂടി ഗന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ ഒരനാഥപ്പയ്യന്റെ പേരിലാണ് ഈ ശാപവാക്കുകൾ. തിരുവാഭരണങ്ങൾ കൊണ്ടോ നെയ്യഭിഷേകവും പാലഭിഷേകവും കൊണ്ടോ ഒന്നും ഉണക്കാനാകാത്ത മുറിവുകളുണ്ടാകുംആ കുട്ടിയുടെ മനസ്സിൽ. ഒരിക്കൽ വന്നു കണ്ടോളൂ എന്ന് ആ കുട്ടി നൽകിയ ഔദാര്യത്തെ ഇത്രക്കങ്ങ് ആർഭാടമാക്കരുത്.

കഥയാണ് ഞാനും നിങ്ങളും പറയുന്നതെങ്കിലും കഥയിലും അധികാരത്തിന്റെ ചതിക്കുഴികളുള്ളത് ആരും മറക്കില്ല എന്നോർമ്മിപ്പിച്ചതാണ് ആദരണീയയായ പന്തളമമ്മേ.. അമ്മയുടെ പേരിലീ സൈക്കോളജിക്കൽചതി ചെയ്ത ഭക്തമക്കളോടും കൂടിയാണ്.

ഇത് ആരോഗ്യപ്രശ്നമല്ല, ആര്‍ത്തവപ്രശ്നമാണ്; ആ ദിവസങ്ങളിലെ അവധി സ്ത്രീകളുടെ അവകാശവും: എസ്. ശാരദക്കുട്ടി

ശശികല നിങ്ങള്‍ എത്ര നികൃഷ്ടമായ മൂഢത്വം, നിങ്ങളുടെ അജ്ഞത എത്ര വൃത്തികെട്ടത്: ശാരദക്കുട്ടി

ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍