UPDATES

ട്രെന്‍ഡിങ്ങ്

ഹൗഡി മോദി പരിപാടിയില്‍ നെഹ്‌റുവിന് യുഎസ് നേതാവിന്റെ വാഴ്ത്ത്, തിരിച്ചടിയെന്ന് സോഷ്യല്‍ മീഡിയ

മോദിയെ തൊട്ടടുത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു നെഹ്‌റുവിനെക്കുറിച്ചുള്ള പ്രസംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈവരുന്ന അന്താരാഷ്ട്ര പ്രാധാന്യത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്ന ഹൂസ്റ്റണ്‍ പരിപാടിയില്‍ നെഹ്‌റുവിനെ പുകഴത്തികൊണ്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി. നെഹ്‌റുവിന്റെ മതേതര ജനാധിപത്യത്തെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ബഹുസ്വരത ഉറപ്പാക്കാനും സാധിക്കുമെന്നാണ് മോദിയെ വേദിയിലിരുത്തി ഡെമോക്രാറ്റ് നേതാവും ജനപ്രതിനിധി സഭയിലെ അംഗവുമായ സ്റ്റെന്നി ഹോയര്‍ പറഞ്ഞത്.

ഇന്ത്യയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റുവാണെന്ന് മോദി മുതല്‍ ബിജെപിയുടെ സാധാരണ അംഗങ്ങള്‍ വരെയുള്ളവര്‍ പ്രചാരണം നടത്തുമ്പോഴാണ്, ഹൂസ്റ്റണിലെ സ്വീകരണ പരിപാടിയില്‍ നെഹ്‌റുവിന്റെ പ്രധാന്യത്തെ ഓര്‍മ്മിപ്പിച്ചുള്ള പ്രസംഗം കേള്‍ക്കേണ്ടിവന്നത്.

“അമേരിക്കയെ പോലെ ഇന്ത്യയും അതിന്റെ പ്രാചീന സംസ്‌ക്കാരത്തില്‍ അഭിമാനിക്കുന്നു. ഗാന്ധി നല്‍കിയ പാഠങ്ങളും എല്ലാ മനുഷ്യര്‍ക്കും മനുഷ്യാവകാശങ്ങളും ബഹുസ്വരത്വയും ഉറപ്പുനല്‍കുന്ന നെഹ്‌റുവിന്റെ വീക്ഷണങ്ങളും പ്രാവര്‍ത്തികമാക്കാനും വേണ്ടിയാണിത്. വാഗ്ദാനങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയും അമേരിക്കയും ശ്രമിക്കണം”, ഹൗഡി മോദി പരിപാടിയില്‍ പങ്കെടുത്ത ഏറ്റവും പ്രമുഖനായ ഡെമോക്രാറ്റ് നേതാവാണ് ഹോയര്‍. നെഹ്‌റുവിനെയും ഗാന്ധിയേയും മാത്രമല്ല, എബ്രഹാം ലിങ്കണെയും ഹൊയര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

എല്ലാ കണ്ണുകളില്‍ നിന്നും കണ്ണീര്‍ തുടയ്ക്കുകയെന്ന ഗാന്ധിയുടെ സ്വപ്നത്തെ വാഴ്ത്തിക്കൊണ്ടാണ് നെഹ്‌റു സത്യപ്രതിജ്ഞ ചെയ്തത്. എല്ലാവരുടെയും കണ്ണീരും വേദനയും ഇല്ലാതാക്കപ്പെടുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ആരോടും വെറുപ്പില്ലാതെ, എല്ലാവരൊടും കരുണയോടെ എന്ന കാര്യം പറഞ്ഞാണ് എബ്രഹാം ലിങ്കണ്‍ അവസാന തവണ സത്യപ്രതിജ്ഞ ചെയ്തത്”-ഹൊയര്‍ പറഞ്ഞു. നെഹ്‌റുവിനെയും ഗാന്ധിയെയും വാഴ്ത്തികൊണ്ടുളള ഹൊയറുടെ പ്രസംഗം, സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി.  മോദി ഒരിക്കലും ഇത് പ്രതീക്ഷിച്ചുകാണില്ലെന്നായിരുന്നു പലരുടെയും പ്രതികരണം. മനുഷ്യാവകാശത്തെക്കുറിച്ചൊക്കെ പറഞ്ഞത് സംഘപരിവാറിന് വലിയ തിരിച്ചടിയായി കാണുമെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ പാകിസ്താന്റെ നിയന്ത്രണത്തില്‍ പാക് അധീന കാശ്മീര്‍ ഉണ്ടാവുമായിരുന്നില്ലെന്ന് ഇന്നലെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍