UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ അധിനിവേശ കശ്മീരോ? അങ്ങനെയൊരു സ്ഥലമില്ല; സഹായം അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിയെ തിരുത്തിച്ച് സുഷമ സ്വരാജ്

മനിലയില്‍ മെഡിസിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് ട്വീറ്റ് ചെയ്തത്

ജമ്മു കശ്മീര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ട്വിറ്റര്‍ ലൊക്കേഷനായി കൊടുത്തിരുന്നത് ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന്. ഈ ട്വിറ്ററില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിന് ട്വീറ്റ് ചെയ്തപ്പോള്‍ മന്ത്രിയുടെ മറുപടി, ജമ്മു കശ്മീര്‍ സ്വദേശിയാണെങ്കില്‍ സഹായം തീര്‍ച്ചയായും ചെയ്തിരിക്കും, പക്ഷേ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നൊരു സ്ഥലം ഇല്ലല്ലോ എന്നായിരുന്നു.

ഫിലിപ്പീന്‍സില്‍ മെഡിസിന് പഠിക്കുന്ന ഷെയ്ഖ് അതീഖ് എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ പാസ്‌പോര്‍ട്ട് നശിച്ചുപോയെന്നും സഹായിക്കണം എന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ജമ്മു കശ്മീരില്‍ നിന്നുള്ള ഞാന്‍ ഫിലിപ്പീന്‍സില്‍ മെഡിസിന് പഠിക്കുകയാണെന്നും എന്റെ പാസ്‌പോര്‍ട്ടിന് നാശം സംഭവിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് പുതിയതിന് അപേക്ഷിച്ചിരുന്നതാണെന്നും താനിപ്പോള്‍ അസുഖബാധിതനായതുകൊണ്ട് ചികിത്സയ്ക്ക് നാട്ടില്‍ പോകണമെന്നും അതിനാല്‍ തന്നെ കഴിയും വേഗത്തില്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അതീഖ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ വഴി സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെ കാര്യത്തില്‍ ഉടനടി ഇടപ്പെട്ട് അവരുടെ കാര്യത്തില്‍ നടപടികള്‍ സ്വീകരിപ്പിക്കുന്ന സുഷ്മ അതീഖിന്റെ ട്വീറ്റും പരിശോധിച്ചു. അപ്പോഴാണ് തനിക്ക് സഹായം അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥി തന്റെ ട്വിറ്ററില്‍ ലൊക്കേഷന്‍ ആയി വച്ചിരിക്കുന്നത് ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നാണെന്ന് മന്ത്രി കണ്ടെത്തിയത്. ഉടന്‍ തന്നെ സുഷ്മ അതീഖിന് മറുപടി അയച്ചു. താങ്കള്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തു നിന്നുള്ള ആളാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ സഹായിച്ചിരിക്കും. പക്ഷേ നിങ്ങളുടെ പ്രൊഫൈലില്‍ പറയുന്നു, നിങ്ങള്‍ ഇന്ത്യന്‍ അധിനിവേശ കശ്മീരില്‍ നിന്നാണെന്ന്. ഇങ്ങനെയൊരു സ്ഥലം ഇല്ല.

മന്ത്രിയുടെ ട്വീറ്റ് കിട്ടിയതോടെ അതീഖ് ലൊക്കേഷന്‍ ചെയ്ഞ്ച് ചെയ്ത് ജമ്മു കശ്മീര്‍/ മനില എന്നാക്കി.

വിദ്യാര്‍ത്ഥിയെ തെറ്റ് തിരുത്തി എന്ന് മനസിലാക്കിയ ഉടനെ സുഷ്മ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തു. പ്രൊഫൈല്‍ തെറ്റ് തിരുത്തിയതില്‍ സന്തോഷം എന്നായിരുന്നു സുഷ്മയുടെ ട്വീറ്റ്. ഇതിനൊപ്പം തന്നെ മനില ഇന്ത്യന്‍ എംബസിയോട് അതീഖിനു വേണ്ട സഹായം ചെയ്തു കൊടുക്കാനും സുഷ്മ നിര്‍ദേശം നല്‍കി.

സുഷ്മയുടെ ട്വീറ്റുകള്‍ അയ്യായിരത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും പതിനായിരത്തലധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം അതീഖ് തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘അന്തിമ യുദ്ധ’ത്തെ കുറിച്ചുതന്നെയാണ് മോദി സര്‍ക്കാര്‍ സംസാരിക്കുന്നതെങ്കില്‍, ഈ താഴ്വരയില്‍ നിരവധിപേര്‍ ഇനിയും മരിച്ചുവീഴും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍