UPDATES

ട്രെന്‍ഡിങ്ങ്

കേട്ടെഴുത്തിടാന്‍ സാര്‍ എന്നു വരും? തോമസ് ഐസക്കിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കത്ത്

ആലപ്പുഴ ചെത്തിക്കാട്ട് എസ്‌സിഎംവിജി യുപി സ്‌കൂളില്‍ നിന്നാണ് കത്ത്

ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് മലയാളം കേട്ടെഴുത്തിടാന്‍ വരുന്നതും കാത്ത് വിദ്യാര്‍ത്ഥികള്‍. മന്ത്രിക്ക് നേരിട്ട് കത്തെഴുതിയാണ് ഈ കാര്യം അവര്‍ അറിയിച്ചത്. ആലപ്പുഴ ചെത്തിക്കാട്ട് സ്ഥിതി ചെയ്യുന്ന ശ്രീ ചിത്തിര മഹാരാജവിലാസം ഗവ.യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തനിക്ക് അയച്ച കത്ത് തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസറ്റ് ചെയ്തിട്ടുമുണ്ട്.

ശ്രീഹരി എന്ന വിദ്യാര്‍ത്ഥിയുടെ കത്തില്‍ പറയുന്നത് ഇങ്ങനെയാണ്;

ബഹുമാനപ്പെട്ട തോമസ് ഐസക് സാര്‍, എന്റെ പേര് ശ്രീഹരി. ഞാന്‍ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ.യുപി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഈ വര്‍ഷമാണ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഇവിടെ വന്നു ചേര്‍ന്നത്.

കെട്ടി ഉദ്ഘാന സമയത്ത് സാര്‍ പറഞ്ഞതനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു. സാര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും?

ഈ കത്ത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനൊപ്പം ശ്രീഹരിക്കുള്ള മറുപടിയും തോമസ് ഐസ്‌ക്ക് നല്‍കുന്നുണ്ട്;

പ്രിയപ്പെട്ട ശ്രീഹരി, മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി. മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ .
സ്‌നേഹത്തോടെ ,
തോമസ് ഐസക്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍