UPDATES

ട്രെന്‍ഡിങ്ങ്

കറുത്ത ഉടുപ്പ് ധരിച്ചത് കൊണ്ട് വിദ്യാര്‍ഥിയെ പോലീസ് നാലുമണിക്കൂര്‍ പിടിച്ചുവച്ചു

ട്യൂഷന്‍ കഴിഞ്ഞ് വരുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടും പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

കൊല്ലം പാരിപ്പള്ളിയില്‍ വിദ്യാര്‍ഥിയെ പൊലീസ് പിടിച്ചുവച്ചത് നാലുമണിക്കൂറോളമാണ്. വിദ്യാര്‍ഥിയെ പിടിച്ചുവച്ചതിന് പോലീസ് പറയുന്ന കാരണം കറുത്ത ഉടുപ്പ് ധരിച്ചുവെന്നാണ്. സംഭവം ഇങ്ങനെ- ഇന്നലെ രാവിലെ പത്ത് മണിയോടെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്താനുള്ള തയ്യാറെടുപ്പ് നടത്തികൊണ്ടരിന്ന പരിസരത്തൂടെ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂന്ന് വിദ്യാര്‍ഥികള്‍.

സംഭവം എന്താണ് എന്നറിയാതെയായിരുന്നു വിദ്യാര്‍ഥികള്‍ ആ വഴി പോയത്. ഉടനെ തന്നെ കേരള പോലീസ് കൂട്ടത്തിലുള്ള ഒരു വിദ്യാര്‍ഥിയെ പിടികൂടി. വിദ്യാര്‍ഥി ധരിച്ചിരുന്നത് കറുത്ത ഉടുപ്പാണെന്നും മന്ത്രിയെ ഉടുപ്പെടുത്ത് വീശി കാണിക്കുമെന്നും പറഞ്ഞാണ് പോലീസ് വിദ്യാര്‍ഥിയെ പിടികൂടിയത്. ട്യൂഷന്‍ കഴിഞ്ഞ് വരുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടും പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കസ്റ്റഡിയിലായ പ്രതിഷേധക്കാരെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയിരിക്കുന്ന മൂന്ന് വിദ്യാര്‍ഥികളെ കണ്ട് കാര്യമന്വേഷിച്ചു.കറുത്ത ഉടുപ്പും കരിങ്കൊടി വീശലും തമ്മിലുള്ള ബന്ധം പോലീസുകാര്‍ വിശദീകരിച്ച് കൊടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഈ വിദ്യാര്‍ഥി തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടത്തല്ലെന്ന് വെളിപ്പെടുത്തിയപ്പോഴാണ് പോലീസുകാര്‍ക്ക് അമിളി മനസ്സിലായത്. രാവിലെ പത്തരയോടെ പിടികൂടിയെ വിദ്യാര്‍ഥിയെ വിട്ടത് ഉച്ചയക്ക് രണ്ടരയോടെയാണ്. പോലീസിന്റെ നടപടിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍