UPDATES

ട്രെന്‍ഡിങ്ങ്

മന്ത്രി വിഎസ് സുനിൽകുമാറിനെ ആർഎസ്എസ് കാര്യവാഹകനാക്കി ട്വിറ്ററിൽ വ്യാജ പ്രചാരണം

ആർ എസ് എസ് കാര്യവാഹക് കേരളത്തിൽ പോലീസിനൊപ്പം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ

ദുരന്തമുഖത്ത് വീണ്ടും നുണ പ്രചരണങ്ങളുമായി ആർഎസ്എസ് സൈബർ ടീം. ഇത്തവണ കൃഷി മന്ത്രി വി എസ് സുനിൽ കുമാറിനെയാണ് ആർഎസ്എസിന്റെ കാര്യവാഹക് ആയി ട്വിറ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. സ്വയംസേവക് നെക്സ്റ്റ് ഡോർ എന്ന ട്വിറ്റര് പേജിൽ സുനിൽ കുമാറും, പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന ചിത്രം പങ്കു വെച്ച് കൊണ്ട് “ആർ എസ് എസ് കാര്യവാഹക് കേരളത്തിൽ പോലീസിനൊപ്പം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആർഎസ്എസ് ന്റെ ഇടപെടലുകൾ ലോകം അറിയാൻ എല്ലാവരും ഷെയർ ചെയ്യുക” എന്നെഴുതിയ ചിത്രം ആണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

നേരത്തെ കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആരും ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ നല്‍കരുതെന്നും കേരളത്തില്‍ എല്ലാവരും പണക്കാര്‍ ആണെന്നും പറഞ്ഞുള്ള സംഘപരിവാര്‍ അനുകൂലിയുടെ വാട്സ് ആപ്പ് ഓഡിയോ വലിയ വിവാദം ആയിരുന്നു. അതെ സമയം വ്യാജ പ്രചാരണങ്ങൾക്ക് നേരെ കടുത്ത നടപടി എടുക്കുമെന്ന് ഡിജിപിയും, മുഖ്യമന്ത്രിയും നേരത്തെ അറിയിച്ചിട്ടുണ്ട്.

സുനിൽ കുമാറിനെ ആർഎസ്എസ് കാര്യവാഹക് ആയി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രം ഇതിനോടകം സൈബർ ഇടങ്ങളിൽ വലിയ വിവാദമായിട്ടുണ്ട്.

കേരളം ലോകത്തിന്റെ സ്വന്തം നാടാകുന്നത് ഇങ്ങനെയാണ്

കേരളത്തിന് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞ സുരേഷ് കൊച്ചാട്ടില്‍ മോദിയുടെ ടീമിലുണ്ടായിരുന്നയാള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍