തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കരണ്ജീത്ത് കൗര്‍; ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സണ്ണി
സ്ത്രീകള്‍ക്കെതിരെ നടക്കുന്നതും നടന്നതുമായ അതിക്രമങ്ങള്‍ അവര്‍ തന്നെ വിളിച്ചു പറയുന്ന മീ ടു കാമ്പയിൻ ബോളിവുഡിലും ചർച്ചയാകുന്നു. മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിസ്റ്റിനെതിരേ നടിമാര്‍ തുടങ്ങിവച്ച ക്യാമ്പയിന് ചലച്ചിത്ര ലോകത്തെ വിസ്മയ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഏറ്റെടുത്തു.
ഇപ്പോഴിതാ മീടൂ ക്യാമ്പയിനില്‍ അണിനിരന്ന് സണ്ണി ലിയോണും സിനിമാരംഗത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. പതിനെട്ടാമത്തെ വയസ്സില്‍ തന്നെ പീഡിപ്പിക്കാന്‍ സഹതാരം ശ്രമിച്ചെന്നാണ് സണ്ണി വ്യക്തമാക്കിയത്. ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ പേര് സണ്ണി പുറത്തുവിട്ടിട്ടില്ല. അയാളുമായി നിയമയുദ്ധത്തിലേര്‍പ്പെടാന്‍ താല്പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്ന് അവര്‍ വ്യക്തമാക്കി. സഹതാരത്തിന്റെ പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ലെന്നും അയാളെ മാറ്റിനിര്‍ത്തണമെന്ന് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കരണ്ജീത്ത് കൗര്‍; ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.
തന്നെ ഉപദ്രവിച്ചത് ബോളിവുഡ് താരമാരാണെന്ന് വ്യക്തമാക്കി നടി തനുശ്രീ ദത്ത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമാ സെറ്റില്‍ നിന്നും തന്നെ ഉപദ്രവിച്ച നാനാ പടേക്കര്‍ ആണെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനുശ്രീ വ്യക്തമാക്കിയത്.നേരത്തെ രാധിക ആപ്തെ, ടിസ്കാ ചോപ്ര തുടങ്ങിയ മുന്‍നിര നടിമാര്‍ വരെ സിനിമാരംഗത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
പീഡിപ്പിച്ച നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ ദത്ത; ഞെട്ടിത്തെറിച്ച് ബോളിവുഡ്