UPDATES

സിനിമാ വാര്‍ത്തകള്‍

മുന്‍വിധികള്‍ നിര്‍ത്ത്; പദ്മാവതിക്കെതിരേയുള്ള ഹര്‍ജി വീണ്ടും തള്ളി സുപ്രീം കോടതി

ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഇങ്ങനെ മുന്‍വിധികള്‍ നടത്തരുത്

യുകെയില്‍ ബോളിവുഡ് സിനിമ പദ്മാവതി പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. രൂക്ഷമായ വിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. രാഷ്ട്രീയനേതാക്കന്മാര്‍ മുന്‍വിധി നടത്തുന്നത് നിര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലാണ് സിനിമ. അതിനു മുന്നെ നടത്തുന്ന മുന്‍ വിധികള്‍ എന്തിനാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം അഭിപ്രായങ്ങള്‍ പറയരുതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങിയ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.ഇതു മൂന്നാം തവണയാണ് പദ്മാവതി നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രിം കോടതി തള്ളുന്നത്.

സിനിമ ഇപ്പോഴും സിബിഎഫ്‌സിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. അപ്പോഴെങ്ങനെയാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇപ്പോഴെ സിനിമയ്ക്ക് സെര്‍ട്ടിഫിക്കറ്റ് കിട്ടുമോ ഇല്ലയോ എന്നൊക്കെ അഭിപ്രായം പറയുന്നത്? ഇതൊക്കെ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ബാധിക്കില്ലേ? പദ്മാവതിക്കെതിരേ രണ്ടാമതും അഭിഭാഷകനായ എംഎല്‍ ശര്‍മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രിം കോടതി ഡിവിഷന്‍ ബഞ്ച് ചോദിച്ചു.

അതേസമയം സെന്‍സര്‍ബോര്‍ഡ് അനുമതി കിട്ടിയാലും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍. ഈ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ ചിത്രത്തിനെതിരേ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. ചരിത്രം വളച്ചൊടിക്കുകയാണെന്നും രജപുത്ര സമുദായത്തെ അപമാനിക്കുകയാണെന്നുമാണ് കര്‍ണിസേന അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍