UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ട: സുപ്രീം കോടതി വിധിയില്‍ പറയുന്ന അഞ്ച് കാര്യങ്ങള്‍

ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണ് എന്നാണ് ജസ്റ്റിസുമാരായ ശ്രീകാന്ത് കുല്‍കര്‍ണി, വികെ ബാര്‍ഡെ, മോഡക്, ആര്‍ രതി എന്നിവര്‍ മൊഴി നല്‍കിയത്. ജസ്റ്റിസ് ലോയയുടെ സഹപ്രവര്‍ത്തകരായ, അവസാന ദിവസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഇവരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല.

1. ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണ് എന്നാണ് ജസ്റ്റിസുമാരായ ശ്രീകാന്ത് കുല്‍കര്‍ണി, വികെ ബാര്‍ഡെ, മോഡക്, ആര്‍ രതി എന്നിവര്‍ മൊഴി നല്‍കിയത്. ജസ്റ്റിസ് ലോയയുടെ സഹപ്രവര്‍ത്തകരായ, അവസാന ദിവസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഇവരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല.

2. ലോയയുടെ മരണം സ്വാഭാവികം. രവി ഭവനില്‍ മുറിയെടുത്തു എന്ന് പറയുന്നതിന് തെളിവുണ്ട്. ലോയ ഇക്കാര്യം നവംബര്‍ 30ന് രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.

3. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ പൊതുതാല്‍പര്യഹര്‍ജികളെ ദുരുപയോഗം ചെയ്യുന്നു. വാദങ്ങള്‍ പലതും കോടതിയലക്ഷ്യമാണ്.

4. ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചത്. ബോംബെ ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാര്‍ക്ക് എതിരായ ആരോപണങ്ങള്‍ ജുഡീഷ്യറിയെ താറടിച്ച് കാണിക്കാന്‍ ഉദ്ദേശിച്ചുള്ളത്.

5. ഇത് രാഷ്ട്രീയ താല്‍പര്യങ്ങളുടെയും വ്യക്തി താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള കേസ്. രാഷ്ട്രീയ പോരാട്ടങ്ങള്‍ ജനാധിപത്യ വേദികളില്‍ നടത്തൂ എന്നും കോടതികള്‍ ഇതിനുള്ള സ്ഥലമല്ല. ഹര്‍ജിക്കാരുടെ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷണ്‍, ഇന്ദിര ജയ്‌സിംഗ്, വി ഗിരി എന്നിവര്‍ക്ക് കോടതിയുടെ വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍