UPDATES

ട്രെന്‍ഡിങ്ങ്

മാലയിട്ട് വ്രതംനോറ്റ് മലയ്ക്ക് പോകാനൊരുങ്ങി സൂര്യ ദേവാര്‍ച്ചനയും; ഫേസ്ബുക്ക് പേജില്‍ സംഘപരിവാര്‍ ആക്രമണം

അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതേ അയ്യപ്പന്റെ ചുറ്റുവട്ടത്ത് തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നതെന്നും സൂര്യ

ശബരിമലയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഭീഷണി നില്‍ക്കുന്ന സാഹചര്യത്തില്‍ മാലയിട്ട് വ്രതം നോക്കി മലയ്ക്ക് പോകാനൊരുങ്ങുകയാണ് കോഴിക്കോട് സ്വദേശിയായ സൂര്യ ദേവാര്‍ച്ചന. കഴിഞ്ഞ ദിവസം ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ച രേഷ്മ നിശാന്തിന് നേരെയുണ്ടായ അസഭ്യവര്‍ഷവും ഭീഷണിയും നേരിടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് സൂര്യ.

രേഷ്മ നേരിട്ട ദുരനുഭവത്തെ ഭയത്തോടെയാണ് നോക്കുന്നതെന്നും നിലവില്‍ മാലയിടാന്‍ തയ്യാറായ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തുന്നുവെന്നും ഇവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതേ അയ്യപ്പന്റെ ചുറ്റുവട്ടത്ത് തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ വളര്‍ത്തമ്മയുടെ അസുഖം മാറാന്‍ പുലിപ്പാല് തേടി പോയ അയ്യപ്പന് സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്ന് എങ്ങനെയാണ് പറയുക?

സുപ്രിംകോടതി ഉത്തരവ് സ്വീകരിച്ചുകൊണ്ട് താന്‍ ഇന്ന് രാവിലെ കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പോയെന്നും പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ച് തന്ന മാലയിട്ടുവെന്നും അവര്‍ വ്യക്തമാക്കുന്നു. കൂടാതെ തനിക്ക് സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും വേണ്ട സുരക്ഷ കിട്ടുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം മാലയിടുന്നതിന്റെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം സൂര്യയുടെ പോസ്റ്റിന് താഴെ സംഘപരിവാര്‍ ഐഡികളില്‍ നിന്നും ഭീഷണിയും തെറിവിളിയും ആരംഭിച്ചിട്ടുണ്ട്. ‘നാശത്തിലേക്കാണ് നിന്റെ പോക്ക്.. നോം ശപിക്കുന്നുവെന്നാണ് വത്സന്‍ പൊതുവാള്‍ എന്ന വ്യക്തി ചോദിക്കുന്നത്. ‘സമത്വം എല്ലായിടത്തം വേണമെന്ന് ആണെങ്കില്‍ നിന്റെ മോള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ ആമ്പിള്ളേരുടെ കൂടെ ഇരുത്തി പഠിപ്പിക്കുമോ’ എന്നാണ് ഒരാളുടെ ചോദ്യം. പോലീസ് അല്ല പട്ടാളം വന്നാലും നടക്കില്ലെന്നാണ് കാവി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും വന്ന കമന്റ്. രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്തിനാണ് ഡിലീറ്റ് ചെയ്തതെന്ന് മറക്കരുതെന്നും അതുപോലെ ഈ പോസ്റ്റും ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും ഒരാള്‍ ഭീഷണിപ്പെടുത്തുന്നു.

മുമ്പ് രേഷ്മ നിശാന്തിന് നേരെയും കൊലവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ശബരിമലയ്ക്ക് പോകാന്‍ തയ്യാറുള്ളവരുടെ കൂട്ടായ്മ രൂപപ്പെട്ട് വരുന്നുണ്ട്. നങ്ങേലിയുടെ അനുഗ്രഹം വാങ്ങി മുലച്ചിപ്പറമ്പില്‍ നിന്നും കെട്ട് നിറയ്ക്കുമെന്നാണ് അധ്യാപികയായ ബിന്ദു പറയുന്നത്. ദിവ്യാ ദിവാകരന്‍, ലിബി സി എസ് എന്നിവര്‍ക്കൊപ്പം ഒരു സംഘത്തെ തന്നെ രൂപീകരിച്ചാണ് കോട്ടയം കറുകച്ചാല്‍ സ്വദേശിയും ദലിത് ആക്ടിവിസ്റ്റുമായ ബിന്ദു മലയ്ക്ക് പോകാനൊരുങ്ങുന്നത്. ഒരുപാട് സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും ജീവനില്‍ ഭയമുള്ളതുകൊണ്ടും കുടുംബം ഒറ്റപ്പെട്ട് പോകുമെന്ന സാമൂഹ്യ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടുമാണ് പോകാത്തത്. ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും എല്ലാ സുരക്ഷാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

തെരുവില്‍ സ്ത്രീകള്‍ സമരം ചെയ്യുന്നത് വിശ്വാസത്തിന്റെ പേരില്‍ അല്ല. അവര്‍ രാഷ്ട്രീയ അജണ്ടയുടെ ഉപകരണങ്ങളാണ്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ആര്‍ത്തവം അശുദ്ധിയല്ലെന്നും ബിന്ദു ടീച്ചര്‍ പറഞ്ഞു.

ശബരിമല: സമവായ ചര്‍ച്ച പരാജയം, നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ഇറക്കി വിടുന്നു, എന്തു വന്നാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

വനിതാഭക്തരുടെ ‘ചെക്ക് പോസ്റ്റി’ല്‍ പമ്പ ബസ് തടഞ്ഞ് വിദ്യാര്‍ഥിനികളെ ഇറക്കിവിടുന്നു/ വീഡിയോ

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍