UPDATES

ട്രെന്‍ഡിങ്ങ്

സ്വച്ഛ് ഭാരത്: ഏറ്റവും മികച്ച പ്രകടനം കേരളത്തിന്റേത്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറെ പിന്നില്‍

എല്ലാ വീടുകളിലും കക്കൂസ് എന്ന പദ്ധതി നടപ്പാക്കാന്‍ ഈ സംസ്ഥാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് (വൃത്തിയുള്ള ഇന്ത്യ പദ്ധതി) ആരംഭിച്ച് മൂന്ന് വര്‍ഷമായപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം യാതൊരു പുരോഗതിയുമില്ല. അതേസമയം ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റേതാണ് ഏറ്റവും മികച്ച പ്രകടനമെന്നും കണക്കുകള്‍. രാജ്യത്തെ മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. എന്നാല്‍ എല്ലാ വീടുകളിലും കക്കൂസ് എന്ന പദ്ധതി നടപ്പാക്കാന്‍ ഈ സംസ്ഥാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബിജെപി ഈ വര്‍ഷം അധികാരത്തിലേറിയ ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ബിജെപി സഖ്യസര്‍ക്കാര്‍ സ്ഥാപിച്ച ബിഹാറില്‍ കക്കൂസ് എല്ലാത്ത പത്ത് വീടുകള്‍ക്ക് ഒരു കക്കൂസ് മാത്രമാണ് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ കക്കൂസ് ഇല്ലാത്ത 83 ശതമാനം വീടുകള്‍ക്കും ഒരെണ്ണം പോലും നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാരിന് ആയിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കക്കൂസ് ഇല്ലാതിരുന്ന 25 ശതമാനം വീടുകളില്‍ ഇപ്പോള്‍ അത് നിര്‍മ്മിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ 83 ശതമാനം വീടുകളിലും കക്കൂസ് ഇല്ലാത്ത സ്ഥിതിയാണെങ്കില്‍ കേരളത്തിലെ 82 ശതമാനം വീടുകളിലും കക്കൂസ് ഉണ്ടെന്നാണ് അവസ്ഥ. അതേസമയം കേരളത്തിലെ കണക്കുകള്‍ ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ കേരളം ഇക്കാര്യത്തില്‍ എത്രമാത്രം ഭേദമാണെന്ന് വ്യക്തമാകും. കേരളത്തില്‍ നാല് ലക്ഷത്തോളം പേരാണ് ഒറ്റമുറി വീടുകളില്‍ താമസിക്കുന്നത്. എന്നാല്‍ ഇവിടുത്തെ രണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് വീടുകലില്‍ കക്കൂസ് ഇല്ലാത്തത്. അതായത് കേരളം കണക്കുകളിലെ സൂചനകളെക്കാള്‍ രണ്ട് മടങ്ങ് ഭേദമാണ്.

മോദിയുടെ മറ്റൊരു രാഷ്ട്രീയ എതിരാളിയായ മമത ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളിലും ഇതുതന്നെയാണ് സ്ഥിതി. പശ്ചിമബംഗാളില്‍ 85 ലക്ഷം പേര്‍ ഒറ്റമുറി വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും ഇതില്‍ 65 ലക്ഷം പേര്‍ മാത്രമാണ് സ്വന്തം വീടുകളില്‍ അതില്ലാത്തതായുള്ളൂ. ഇവരെല്ലാം പൊതു കക്കൂസുകളെയാണ് ആശ്രയിക്കുന്നത്. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന ജനങ്ങളുടെ എണ്ണത്തെക്കാള്‍ വളരെയധികം കൂടുതലാണ് കക്കൂസ് ലഭ്യമല്ലാത്തവരുടെ എണ്ണം. അതായത് ഇവിടങ്ങളില്‍ സൗകര്യമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ പോലും അത് നിര്‍മ്മിച്ചിട്ടില്ല.

പൊതുകക്കൂസുകള്‍ സ്ഥാപിക്കുന്നതിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിന്നിലാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാനില്‍ വീടുകളില്‍ കക്കൂസ് ഇല്ലാത്ത 65 ലക്ഷം ജനങ്ങള്‍ക്കായി 25,000 പൊതുകക്കൂസുകള്‍ മാത്രമാണുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്യവും ഏറ്റവുമധികമുള്ളത്. ജമ്മു കാശ്മീരിലെ 10 ശതമാനം ഗ്രാമങ്ങള്‍ മാത്രമാണ് ഇതില്‍ നിന്നും പൂര്‍ണ മുക്തമായതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ബിഹാറിലെ അവസ്ഥ കാശ്മിരിലേതിനാക്കള്‍ ദാരുണമാണ്. വെറും ആറ് ശതമാനം ഗ്രാമങ്ങളില്‍ മാത്രമാണ് ഇവിടെ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍