UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയില്‍ തോട്ടിപ്പണി തുടരുന്നു, വെളിയിട വിസര്‍ജ്ജനവും; സ്വച്ഛ് ഭാരത് അഭിയാന്‍ പരാജയമെന്ന് യുഎന്‍ പ്രത്യേകസംഘം

2019 ഓടെ ഇന്ത്യയില്‍ വെളിയിട വിസര്‍ജ്ജനം ഇല്ലാതാക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം

ശുചിത്വപൂര്‍ണമായ ഇന്ത്യയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിച്ചതാണ് സ്വച്ഛ് ഭാരത് അഭിയാന്‍. അധികാരത്തിലേറിയതിനു പിന്നാലെ മോദി ഇന്ത്യയെ ശുചിയാക്കാന്‍ ഇറങ്ങി തിരിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും പ്രധാനമന്ത്രിയെ അനുകരിക്കാന്‍ സാധാരണ ജനങ്ങളും സെലിബ്രിറ്റികളും തെരുവുകളിലിറങ്ങുന്നതും കണ്ടു. 2014 ല്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് അഭിയാനില്‍ പറഞ്ഞിരുന്നത് 2019 ഓടെ വെളിയിട വിസര്‍ജ്ജനം ഇന്ത്യയില്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്നായിരുന്നു.

എന്നാല്‍ 2018 ആകാന്‍ വെറും രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ വെളിയിട വിസര്‍ജ്ജനം ഇല്ലാതാക്കല്‍ ഉള്‍പ്പെടെ സ്വച്ഛ് ഭാരത് അഭിയാന്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികളായ ആക്റ്റിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തില്‍ ഇടതുചിന്ത ശക്തമാണ്; ജനങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയവും: ദിവ്യ ഭാരതി/ അഭിമുഖം

സ്വച്ഛ് ഭാരത് അഭിയാന്‍ പരാജയമാകുന്നുവെന്ന് പറയാന്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയില്‍ ഇപ്പോഴും തോട്ടിവേല നിലനില്‍ക്കുന്നുവെന്നതാണ്. മനുഷ്യര്‍ നേരിട്ടിറങ്ങി വിസര്‍ജ്ജ്യങ്ങള്‍ നീക്കം ചെയ്യുന്നത് ഇല്ലാതാക്കാന്‍ ഇതുവരെ കഴിയാത്തത് സ്വച്ഛ് ഭാരത് അഭിയാന്റെ വലിയ പരാജയം തന്നെയാണെന്ന് യുഎന്‍ ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഇന്ത്യയിലെ കക്കൂസുകള്‍ മലിനജല സംസ്‌കരണസംവിധാനങ്ങളുമായി ബന്ധിപ്പിക്കാത്തതും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ടെന്ന് യുഎന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും തോട്ടിപ്പണി നടന്നു വരികയാണ്. താഴ്ന്ന ജാതിയില്‍പ്പെട്ടവരാണ് ഈ ജോലിക്ക് നിര്‍ബന്ധിക്കപ്പെടുന്നത്.

വെളിയിട വിസര്‍ജ്ജനം ഇല്ലാതാക്കല്‍ എന്നാല്‍ കക്കൂസ് നിര്‍മാണം എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ആളുകളുടെ സ്വഭാവങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതും ആവശ്യമാണ്, പര്യാപ്തമായ ജലവിതരണം സുസ്ഥിരവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ കക്കൂസുകള്‍ നിര്‍മിക്കുന്നതിനു മുമ്പ് ഉറപ്പ് വരുത്തേണ്ടതുമുണ്ട്; സുരക്ഷിതമായ കുടിവെള്ളം, ശുചിത്വപരിപാലനം എന്നിവയിലുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സ്വച്ഛ് ഭാരത് അഭിയാനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

കക്കൂസ്; ഭരണകൂടം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത ചിത്രം യുട്യൂബില്‍ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍