UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: കല്ലുകൊണ്ടുള്ള പ്രതിഷ്ഠയുടെ ബ്രഹ്മചര്യം സ്ത്രീകളെ കണ്ടാല്‍ എങ്ങനെയാണ് ഇല്ലാതാവുക., ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ ശത്രു ഹിന്ദുത്വം : സ്വാമി അഗ്നിവേശ്‌

ടൊറന്റോയില്‍ വേള്‍ഡ് റിലീജിയസ് പാര്‍ലമെന്റില്‍ പങ്കെടുത്ത് മടങ്ങും വഴി ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി.

ഹിന്ദുമതം പൗരാണിക മതമാണെന്നും അതിനാല്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുകതന്നെ വേണമെന്നും സ്വാമി അഗ്നിവേശ്. എല്ലാ മതങ്ങളിലും ഇതേപോലെ മാറ്റങ്ങള്‍ ഉണ്ടാകണം. മതത്തിന്റെ അന്തസത്തയിലേക്ക് മടങ്ങുകയാണ് വേണ്ടത്. കല്ലുകൊണ്ടുള്ള പ്രതിഷ്ഠയുടെ ബ്രഹ്മചര്യം സ്ത്രീകളെ കണ്ടാല്‍ എങ്ങനെയാണ് ഇല്ലാതാവുക. രാമനും കൃഷ്ണനുമൊക്കെ സ്ത്രീകളില്‍ നിന്നാണ് പിറവികൊണ്ടത്. ആര്‍ത്തവം അശുദ്ധമാണെന്നു പറയുന്നത് ഹീനമാണ്. സ്ത്രീകളെ ബഹുമാനിക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.

ടൊറന്റോയില്‍ വേള്‍ഡ് റിലീജിയസ് പാര്‍ലമെന്റില്‍ പങ്കെടുത്ത് മടങ്ങും വഴി ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി.

അതെ സമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരളം സർക്കാരിന്റെ നിലപാടിനെ സ്വാമി അഗ്നിവേശ് പിന്തുണച്ചു. ശബരിമലയിലെ സുപ്രീംകോടതി വിധിക്കു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും
അദ്ദേഹം അഭിനന്ദിച്ചു. വിദ്യാഭ്യാസമുള്ളതു കൊണ്ട് പുരോഗമനാശയങ്ങള്‍ ഉണ്ടാകണമെന്നില്ല. 1987-ല്‍ സതിക്കെതിരേ താന്‍ രാജസ്ഥാനില്‍ ജാഥ നയിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്താന്‍ വന്നവരുടെ കൂടെ റിട്ട. ഐ.എ.എസ് ഓഫീസറുമുണ്ടായിരുന്നു. കൂടാതെ സ്ത്രീകളും. എന്തായാലും കേരള ഗവണ്‍മെന്റും എസ്.എന്‍.ഡി.പി പോലുള്ള സംഘടനകളും സമരക്കാര്‍ക്ക് എതിരാണെന്നതില്‍ സന്തോഷമുണ്ട്. ഗവണ്‍മെന്റിന്റെ ഉറച്ച നിലപാടാണ് പ്രധാനം. 1987-ല്‍ രാജീവ് ഗാന്ധി സതിയെ മഹത്വവത്കരിക്കുന്നവരെ ഏഴു വര്‍ഷം തടവിനു ശിക്ഷിക്കുമെന്ന നിയമമുണ്ടാക്കിയത് വലിയ മാറ്റങ്ങള്‍ വരുത്തി. അദ്ദേഹം പറഞ്ഞു.

പുരോഗമന ശക്തികള്‍ക്ക് പിന്തുണയുമായി ഡിസംബര്‍ 1 മുതല്‍ 4 വരെ താന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന മീറ്റിംഗുകളില്‍ പങ്കെടുക്കുമെന്നും സ്വാമി അറിയിച്ചിട്ടുണ്ട്.
ആക്രമിക്കപ്പെട്ട സ്വാമി സന്ദീപാനന്ദ ഗിരിയേയും സന്ദര്‍ശിക്കും. ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ ശത്രു ഹിന്ദുത്വം ആണെന്നു പറഞ്ഞ സ്വാമി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും പറഞ്ഞു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് തിരുത്താന്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് സ്വാമി അഗ്‌നിവേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ വിഷയം ഉപയോഗപ്പെടുത്തി കേരളത്തില്‍ ആര്‍എസ്എസ് വര്‍ഗീയ ധ്രുവീകരണമാണ് ശ്രമിക്കുന്നത്. ഇത് കേരള ജനത തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു

റിപ്പോട്ട് : ദേശാഭിമാനി

ശബരിമല; ആര്‍എസ്എസ് കേരളത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നു: സ്വാമി അഗ്‌നിവേശ്

56 ഇഞ്ച് പ്രജാപതിയുടെ അച്ചാ ദിനങ്ങൾ അങ്ങയ്ക്കുള്ളതല്ല സ്വാമി അഗ്നിവേശ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍