UPDATES

ട്രെന്‍ഡിങ്ങ്

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായി നിലകൊള്ളുന്നു എന്ന് തെളിയിച്ചാൽ കാവി ഉപേക്ഷിച്ച് കൈലി മുണ്ട് ഉടുക്കാം; സ്വാമി സന്ദീപാനന്ദ ഗിരി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടക്കം മുതല്‍ അനുകൂലിക്കുന്നവരില്‍ ഒരാളാണ് സ്വാമി സന്ദീപാനന്ദഗിരി.

ശരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിക്കുന്നവരെ സൈദ്ധാന്തികമായി നേരിടുന്നതിൽ മുൻപന്തിയിൽ ആണ് സ്വാമി സന്ദീപാനന്ദ ഗിരി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നു വിശേഷിപ്പിക്കുന്ന ഒരു വരി എവിടെയെങ്കിലും ഉണ്ടെന്ന് കാണിച്ചാല്‍ താന്‍ കാവി ഉപേക്ഷിക്കാമെന്ന് ആണ് സന്ദീപാനന്ദഗിരിയുടെ പുതിയ വെല്ലുവിളി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂസ് 18ല്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സ്വാമി ഇത്തരമൊരു കാര്യം അറിയിച്ചത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടക്കം മുതല്‍ അനുകൂലിക്കുന്നവരില്‍ ഒരാളാണ് സ്വാമി സന്ദീപാനന്ദഗിരി. ശബരിമല സ്ത്രീ പ്രവേശന സമരത്തെ ശക്തമായി എതിർക്കുന്ന ദീപ രാഹുൽ ഈശ്വറിനോടായിരുന്നു സന്ദീപാനന്ദഗിരിയുടെ കുറിക്കു കൊള്ളുന്ന ചോദ്യം.

നൈഷ്ഠിക ബ്രഹ്മചര്യത്തോട് കൂടി അയ്യപ്പന്‍ നിലകൊള്ളുന്നുവെന്ന് ഒരു വരി ശബരിമല ധ്യാനത്തില്‍ കാണിച്ചു തന്നാല്‍ കാവി വസ്ത്രവും സന്യാസി എന്ന പേരും ഉപേക്ഷിച്ച് കൈലിമുണ്ട് ഉടുത്ത് നടക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

നേരത്തെ എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ അയ്യപ്പന്‍ വര്‍മ്മയെന്ന പേരോ താഴമണ്‍ തന്ത്രികുടുംബത്തില്‍ ഒരു അയ്യപ്പന്‍ നമ്പൂതിരിയോ ഇല്ലാതെ പോയിയെന്ന് സന്ദീപാനന്ദ ഗിരി ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചത് നവമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

‘എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ അയ്യപ്പന്‍ വര്‍മ്മയെന്ന പേര് ഇല്ലാതെ പോയി?’ സ്വാമി സന്ദീപാനന്ദ ഗിരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍