UPDATES

വൈറല്‍

ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണം എന്നാണോ നിങ്ങള്‍ പറയുന്നത്? സംഘപരിവാര്‍ അനുകൂല സംവിധായകനോട് സ്വര ഭാസ്‌കര്‍

സ്വര ഒരു വ്യാജ ഫെമിനിസ്റ്റാണെന്നും അവര്‍ ശരിക്കും യോനി എന്താണ് എന്ന് അറിയാന്‍ ബസ്തറിലേയ്ക്ക് ഒരു യാത്ര പോകേണ്ടതാണ് എന്നും വിവേക് അഗ്നിഹോത്രി പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സ്വര ഭാസ്‌കര്‍ നല്‍കിയിരിക്കുന്നത്.

ഞാന്‍ ബലാത്സംഗം ചെയ്യപ്പടണം എന്നാണോ നിങ്ങള്‍ പറയുന്നത് – ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് നടി സ്വര ഭാസ്‌കര്‍ ഇങ്ങനെ ചോദിക്കുന്നത്. സഞ്ജയ ലീല ബന്‍സാലിയുടെ പദ്മാവത് സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സ്വര എഴുതിയ ലേഖനം വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീവിരുദ്ധവും പുരുഷമേധാവിത്തപരവുമായ പിന്തിരപ്പന്‍ മൂല്യങ്ങളേയും സതി പോലുള്ള മനുഷ്യത്വവിരുദ്ധ ആചാരങ്ങളേയും മഹത്വവത്കരിക്കാനാണ് ബന്‍സാലി ചിത്രത്തില്‍ ശ്രമിക്കുന്നതെന്നും ചിത്രം കണ്ട് താന്‍ വെറുമൊരു യോനിയായി ചുരുങ്ങുന്നതായാണ് തോന്നിയതെന്നും സ്വര ഭാസ്‌കര്‍ ബന്‍സാലിക്കുള്ള തുറന്ന കത്തില്‍ എഴുതിയിരുന്നു. ഈ ലേഖനമാണ് വിവേക് അഗ്നിഹോത്രിക്ക് പ്രകോപനമായത്. സ്വരയെ അധിക്ഷേപിക്കുന്ന തരത്തിലാണ് വിവേകിന്റെ ട്വീറ്റ്.

നക്‌സല്‍ (മാവോയിസ്റ്റ്) ബാധിത പ്രദേശമായ ബസ്തറില്‍ മുന്‍ നക്‌സലുകളായ നിരവധി സ്ത്രീകളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് ബലാത്സംഗത്തിന്റെയും വലിയ പീഡനങ്ങളുടേയും അനുഭവങ്ങള്‍ പറയാനുണ്ടെന്നും വിവേക് അഗ്നിഹോത്രി പറയുന്നു. സ്വര ഒരു വ്യാജ ഫെമിനിസ്റ്റാണെന്നും അവര്‍ ശരിക്കും യോനി എന്താണ് എന്ന് അറിയാന്‍ ബസ്തറിലേയ്ക്ക് ഒരു യാത്ര പോകേണ്ടതാണ് എന്നും വിവേക് അഗ്നിഹോത്രി പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സ്വര ഭാസ്‌കര്‍ നല്‍കിയിരിക്കുന്നത്. ഞാന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടതുണ്ട് എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്. താങ്കളുടെ നിലവാരം വച്ച് നോക്കുകയാണെങ്കില്‍ പോലും വളരെ മോശമാണ് ഈ അഭിപ്രായം എന്നും സ്വര ഭാസ്‌കര്‍ മറുപടി ട്വീറ്റില്‍ പറയുന്നു.

യോനിക്ക് പുറത്തും ഞങ്ങള്‍ക്ക് ജീവിതമുണ്ട്; പ്രിയ ബന്‍സാലി, താങ്കളുടേത് ഒരു ക്രിമിനല്‍ കുറ്റം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍