UPDATES

ട്രെന്‍ഡിങ്ങ്

അതിരൂപത ഭൂമി ഇടപാട്; നാളെ നിര്‍ണായക വൈദിക സമിതി യോഗം

ഭൂമിയിടപാടില്‍ ആര്‍ച്ച് ബിഷപ്പിനെതിരേയുള്ള വൈദിക സമിതി തയ്യാറാക്കിയ പരാതിയും നാളെ തന്നെ മാര്‍ പാപ്പയ്ക്ക് അയക്കുമെന്നും വിവരം

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴില്‍ നടന്ന ഭൂമിയിടപാട് വന്‍ വിവാദത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ നാളെ നിര്‍ണായകമായ വൈദിക സമിതി യോഗം ചേരുന്നു. ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയും യോഗത്തില്‍ പങ്കെടുക്കും. ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ പൂര്‍ണ റിപ്പോര്‍ട്ട് നാളത്തെ വൈദിക സമിതിയില്‍ വയ്ക്കും.

വൈദിക സമിതി ചേരുന്നതിനൊപ്പം ഭൂമിയിടപാടില്‍ ആര്‍ച്ച് ബിഷപ്പിനെതിരേയുള്ള വൈദിക സമിതി തയ്യാറാക്കിയ പരാതിയും നാളെ തന്നെ മാര്‍ പാപ്പയ്ക്ക് അയക്കുമെന്നാണ് വിവരം.

ഭൂമിയിടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് 2017 നവംബര്‍ 29 ന് കൂടിയ വൈദിക പ്രതിനിധി യോഗത്തിന്റെ നിര്‍േശപ്രകാരമാണ് ഈ വിഷയം വിശദമായി പഠിക്കുന്നതിനായി ആറുപേരടങ്ങുന്ന ഒരു കമ്മിറ്റിയെ അതിരൂപതാദ്ധ്യക്ഷന്‍ നിയമിച്ചത്. കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് ആലോചന സമിതിയിലും, വൈദിക പ്രതിനിധിയോഗത്തിലും 2017 ഡിസംബര്‍ 21 നു ചേര്‍ന്ന വൈദിക സമ്മേളനത്തിലും അവതരിപ്പിച്ചിരുന്നു. ഇടക്കാല റിപ്പോര്‍ട്ടില്‍ ഭൂമിയടപാടില്‍ ക്രമക്കേട് നടന്നിരിക്കുന്നു എന്നു തന്നെയാണ് കണ്ടെത്തിയിരുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ അതിരൂപതയുടെ സ്ഥാപനങ്ങളുടെ സിഞ്ചെല്ലൂസ് ആയ മോണിസിഞ്ഞോര്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്റെയും, അതിരൂപതാ ഫിനാന്‍സ് ഓഫിസറായ ഫാദര്‍ ജോഷി പുതുവയുടേയും ഉത്തരവാദിത്വങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നാളെ പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സാഹര്യത്തില്‍ മാര്‍ ആലഞ്ചേരിയെ സംബന്ധിച്ചും വൈദിക സമിതിയോഗം ഏറെ നിര്‍ണായകമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍