UPDATES

സിനിമാ വാര്‍ത്തകള്‍

വാഹന രജിസ്‌ട്രേഷനില്‍ കള്ളത്തരം; അമല പോള്‍ 20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണം

മലയാളിയും തെന്നിന്ത്യന്‍ താരവുമായ അമല പോളിനെതിരേ നികുതി വെട്ടിപ്പിന്റെ ഗുരുതര ആരോപണം. മാതൃഭൂമി ന്യൂസ് ആണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അമല തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നടിയെ ഒരു പരിചയവുമില്ലാത്ത ഏതോ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണെന്നാണ് ആക്ഷേപം. 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയില്‍ അമല നടത്തിയിരിക്കുന്നതും പറയുന്നു.

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നും ഓഗസ്റ്റ് നാലിനു ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എസ് ക്ലാസ് ബെന്‍സ് അമല വാങ്ങുന്നു. ഓഗസ്റ്റ് ഒമ്പതിനു കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ ചെയ്തത്. കേരളത്തില്‍ ആയിരുന്നുവെങ്കില്‍ നികുതി 20 ലക്ഷമായേനെ. അതേസമയം ഈ കാര്‍ ഇപ്പോള്‍ ഓടുന്നത് കൊച്ചിയിലുമാണ്.

അമലയുടെ കാര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് തിലസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണെന്നു മാതൃഭൂമി പറയുന്നു. ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടേതാണ്. ഇവര്‍ക്ക് അമല പോളിനെ നേരിട്ട് അറിയില്ല. കാര്‍ രജിസ്‌ട്രേഷന്‍ ചെയ്ത കാര്യവും അറിയില്ല.

പോണ്ടിച്ചേരിയില്‍ സ്ഥിരതാമസക്കാരിയല്ല അമല. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരായിരിക്കണം എന്നു ചട്ടം നിലവില്‍ ഉണ്ടെന്നും പറയുന്നു. അമല ഇതിലും കൃത്രിമം കാണിച്ചിരിക്കുന്നു. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍